റിയാദിന് പടിഞ്ഞാറുള്ള അൽ-മുസാഹ്മിയ ഗവർണറേറ്റിൽ ഒരു അതിഥി എത്തി. മറ്റാരുമല്ല ഒരു കങ്കാരുവാണ് ഏവരെയും അമ്പരപ്പിച്ച് തെരുവിൽ സ്വതന്ത്രമായി കറങ്ങിയത്. സംഭവം കണ്ടതിനെത്തുടർന്ന് രസകരവും അസാധാരണവുമായ സംഭവങ്ങൾക്ക് മുസാഹ്മിയ സാക്ഷ്യം വഹിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കങ്കാരുവിനെ കീഴ്പ്പെടുത്താൻ സ്വദേശികളും നിരവധി തൊഴിലാളികളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തെരുവിന് നടുവിൽ പലരും കങ്കാരുവിനെ പിന്തുടരുന്നതിന്റെ നിമിഷങ്ങൾ വീഡിയോയോയിൽ പ്രചരിക്കുന്നുണ്ട്. ഒരു സ്വകാര്യ റിസോർട്ടിൽ നിന്നോ ഫാമിൽ നിന്നോ രക്ഷപ്പെട്ടാണ് ഇത് ഇവിടെ എത്തിയയെന്നാണ് കരുതുന്നത്.
രക്ഷപ്പെട്ട മൃഗത്തെ പിടിക്കാൻ തൊഴിലാളികൾ ശ്രമിക്കുമ്പോൾ പൗരൻ വാഹനം ഓടിച്ച് അതിനെ ശല്യപ്പെടുത്തുന്നതും കാണാം. ഈ രംഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ വിമർശനത്തിന് കാരണമായി. വീഡിയോ കാണാം 👇
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
