കുവൈറ്റ് സർക്കാർ ടിവിയിൽ ലൈവ് പരിപാടിക്കിടെ അപ്രതീക്ഷിതമായി ഡെലിവറി ബോയി, രസകരമായ നിമിഷം വൈറലായി; പണി പോയത് സ്റ്റഡിയോ മാനേജർക്ക് | VIDEO

0
328

കുവൈറ്റിലെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഒരു രസകരമായ സംഭവത്തിന് സാക്ഷ്യം വഹിച്ചു. കുവൈറ്റിലെ ജ്യോതിശാസ്ത്രജ്ഞനായ അദേൽ അൽ-സാദൂനുമായുള്ള അഭിമുഖത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെയാണ് ഏവരെയും അമ്പരപ്പിക്കുന്ന കാഴ്ച വന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ലൈവ് നടക്കുന്നതിനിടയില്‍ കാമറയ്ക്ക് മുന്നില്‍ ഫുഡ് ഡെലിവറി ഏജന്റ് പ്രത്യക്ഷപ്പെട്ടതാണ് രസകരമായത്. പിന്നാലെ സ്റ്റുഡിയോ മാനേജര്‍ക്ക് നല്ല പണി കിട്ടിയെന്നത് അതിലേറെ രസകരമായി. കഴിഞ്ഞദിവസമാണ് രണ്ട് പേര്‍ ചര്‍ച്ച നടത്തുന്നതിനിടെ ഡെലിവറി ബോയ് ഫ്‌ളോറിലേക്ക് കയറി വന്നത്. കാമറയെ തടയുന്ന രീതിയിലാണ് ഇയാള്‍ പ്രത്യക്ഷപ്പെട്ടത്.

തുടര്‍ന്ന് ചര്‍ച്ച നടത്തിയവര്‍ക്ക് പെട്ടെന്ന് ആശയക്കുഴപ്പമുണ്ടായെങ്കിലും അവര്‍ ലൈവ് തുടര്‍ന്നു. പെട്ടെന്നുള്ള ഈ കാര്യത്തിൽ അഭിമുഖത്തിനിടെ, പ്രവേശിച്ചയാൾ ഒരു ടെക്നീഷ്യനാണെന്ന് പറഞ്ഞുകൊണ്ട് അവതാരകൻ സാഹചര്യം പരിഹരിക്കാൻ ശ്രമിച്ചു, പക്ഷേ “ഇത് ഓർഡറുകൾ വഹിക്കുന്ന ഒരു പ്രതിനിധിയാണ്” എന്ന് പറഞ്ഞുകൊണ്ട് ആദേൽ അൽ-സാദൂൺ മറുപടി നൽകിയത് ചിരി പടർത്തി.

വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു, പരിഹാസപരമായ അഭിപ്രായങ്ങൾ ഉയർന്നുവന്നു, ചിലർ തത്സമയ സംപ്രേക്ഷണ മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയുടെ ഫലമായാണ് സംഭവം നടന്നതെന്ന് കുറ്റപ്പെടുത്തി. സ്റ്റുഡിയോ മാനേജർക്ക് എതിരെ നടപടി സ്വീകരിച്ചതിനൊപ്പം ഉത്തരവാദികള്‍ക്കെതിരെ കുവൈറ്റ് വാര്‍ത്ത വിതരണ മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗൗരവമായാണ് ഇത്തരം കാര്യങ്ങളെ കാണുന്നതെന്ന് അധികൃതര്‍ പ്രതികരിച്ചു.

പ്രേക്ഷകര്‍ക്കായി ചാനല്‍ നല്‍കുന്ന ഉള്ളടക്കങ്ങളിലും അതിന്റെ ഗുണനിലവാരത്തിലും എല്ലാ ഉത്തരവാദിത്തവും തങ്ങള്‍ക്കാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം പല മാറ്റങ്ങളും ഉടന്‍ ഉണ്ടാവുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രാലയത്തിന്റെ പുത്തന്‍ ഘടനയുടെ ഭാഗമായി ചാനല്‍ തലപ്പത്ത് അടക്കം വലിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ഇതിന്റെ ഭാഗമായി വാര്‍ത്താ വിഭാഗത്തില്‍ ഭരണ അവലോകനത്തിനൊപ്പം പുതിയ വിഷ്വല്‍ ഐഡന്റിറ്റി കൊണ്ടുവരാനും വാര്‍ത്താ വിതരകണ മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

ചാനല്‍ പരിപാടികളുടെ ഉള്ളടക്കങ്ങളില്‍ മാറ്റം വരുത്തുക, മാധ്യമ പ്രവര്‍ത്തകരുടെയും മാധ്യമത്തിന്റെയും പ്രൊഫഷണിലിസം, സുതാര്യത എന്നിവ കൂടുതല്‍ മികവുറ്റതാക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കായുള്ള ശ്രമങ്ങളാണ് അധികൃതര്‍ നടത്തുന്നത്. വൈറൽ വീഡിയോ കാണാം 👇

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക