മക്ക: ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) മക്കാ സെൻട്രൽ കമ്മിറ്റി, ഐഒസി മക്കാ ഹജ്ജ് സെൽ വോളന്റിയർമാർക്കായി സ്നേഹാദരവ് സംഗമം സംഘടിപ്പിച്ചു. മക്ക ഹുസൈനിയയിലെ സഹ് വാൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഷാനിയാസ് കുന്നിക്കോട് ഉദ്ഘാടനം ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
മക്കാ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി ചുനക്കര അധ്യക്ഷത വഹിച്ചു. ഐഒസി സീനിയർ ലീഡർ ജാവേദ് മിയാൻദാദ് മുഖ്യ പ്രഭാഷണം നടത്തി. ഈ വർഷത്തെ ഹജ്ജ് സെൽ പ്രവർത്തന റിപ്പോർട്ട് ചീഫ് കോ ഓർഡിനേറ്റർ ഷംനാസ് മീരാൻ മൈലൂർ അവതരിപ്പിച്ചു. സഊദി പൗരപ്രമുഖരും ഹജ്ജ് സേവന മേഖലയിലെ പ്രശസ്തരുമായ അഹമദ് അലി അൽ ശേരി, അഹ്‌മദ് ആദം കാഫി, യാസീൻ അഹ്‌മദ്, ഇൻഡ്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരായ മുഹമ്മദ് അബ്ബാസ്, ഡോക്ടർ അബ്ദുൽ ബാരി, ഡോക്ടർ ഫാരിസ് ഉണ്ണിയൻ തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങിന് പ്രൌഡിയേകി.
ഐഒസി മക്കാ ഹജ്ജ് സെല്ലിന് കീഴിൽ ഹാജിമാർക്കായി സേവനമനുഷ്ഠിച്ച സന്നദ്ധ സേവകരായ കുടുംബങ്ങൾക്കും വ്യക്തികൾക്കുമുള്ള മോമെന്റോകളുടേയും സർട്ടിഫിക്കറ്റുകളുടേയും വിതരണം വീശിഷ്ടാതിഥികൾ നിർവഹിച്ചു. സന്നദ്ധ സേവന രംഗത്ത് മികച്ച സേവനം കാഴ്ച വെച്ച ബെസ്റ്റ് വോളന്റിയർമാർക്കുള്ള ഷബീർ ചേളന്നൂർ മെമ്മോറിയൽ അവാർഡിന് മലപ്പുറം കൊണ്ടോട്ടി ശിഹാബ് കരിപ്പൊയിൽ, മുഹമ്മദ് ഹസ്സൻ അബ്ബ മംഗലാപുരം ഉള്ളാൾ, ഷീമാ നൗഫൽ കരുനാഗപ്പിള്ളി, നസീറ ജലീൽ കുടക് മൈസൂർ എന്നിവരും ഒഐസിസി സഊദി നാഷണൽ കമ്മിറ്റി മുൻ പ്രസിഡന്റ്‌പി. എം. നജീബ് മെമ്മോറിയൽ ലീഡർഷിപ്പ് അവാർഡിന് ഐഒസി മക്കാ സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് നിസാം മണ്ണിൽ കായംകുളവും അർഹരായി.
ഹജ്ജ് സന്നദ്ധ സേവന രംഗത്ത് മികച്ച സംഭാവനകൾ നൽകിയ രണ്ട് ഫാമിലികൾക്കുള്ള പ്രത്യേക പുരസ്‌ക്കാരങ്ങൾക്ക് യഥാക്രമം അൻവർ അലിക്കുഞ്ഞ് ജസീന അൻവർ ഫാമിലിയും ഇക്ബാൽ ഗബ്ഗൽ റുഖിയ്യ ഇഖ്ബാൽ ഫാമിലിയും അർഹരായി. മക്കാ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാ സിനിമാപ്പറമ്പ് കൊല്ലം, ജനറൽ സെക്രട്ടറി റഫീഖ് വരന്തരപ്പിള്ളി, എക്സിക്യൂട്ടീവ് മെമ്പർമാരായ മുഹമ്മദ് അസ്‌ലം ഉത്തർപ്രദേശ്, സദ്ദാം ഹുസൈൻ ബീഹാർ, ഫരിയാജ് അൻസാരി ഡൽഹി തുടങ്ങിയവർ സംസാരിച്ചു.
അൻപതോളം കുടുംബങ്ങളുടെ സാന്നിധ്യവും കുട്ടികളുടെ പരിപാടികളും ചടങ്ങിനെ വർണ്ണാഭമാക്കി. ഐഒ സി മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും വിമൻസ് വിംഗ് ഭാരവാഹികളും എക്സിക്യൂട്ടീവ് മെമ്പർമാരും ചടങ്ങുകൾക്ക് നേതൃത്വം നൽകി. മാസ്റ്റർ ഇമാദ് ഇഖ്ബാലിന്റെ ഖിറാഅത് നിർവഹിച്ചു. ജനറൽ സെക്രട്ടറി നൗഷാദ് തൊടുപുഴ സ്വാഗതവും മക്കാ സെൻട്രൽ കമ്മിറ്റി ട്രഷറർ ഇബ്രാഹിം കണ്ണങ്കാർ നന്ദിയും പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
