- വീഡിയോ എടുത്ത് പുറത്ത് വിട്ട മറ്റൊരാളും അറസ്റ്റിൽ
റിയാദ്: പരസ്പരം തർക്കത്തിൽ ഏർപ്പെട്ട് അടിപികൂടിയ സംഭവത്തിൽ റിയാദിൽ നാല് പ്രവാസികൾ അറസ്റ്റിൽ. റിയാദ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഇൻവെസ്റ്റിഗേഷൻ വകുപ്പ് ആണ് നാല് പേരെ അറസ്റ്റ് ചെയ്തത്. യെമൻ പൗരന്മാരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു.
പൊതുസ്ഥലത്ത് ഇവർ തമ്മിലുള്ള തർക്കം അടിപിടിയിൽ കലാഷിക്കുകയായിരുന്നു. ഇവരുടെ തർക്കം വീഡിയോ എടുത്ത് പുറത്ത് വിട്ട സ്വദേശി പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു. വിവരാവകാശ കുറ്റകൃത്യ നിയമം ലംഘിച്ചതിനാണ് അറസ്റ്റ്
എല്ലാവരെയും അറസ്റ്റ് ചെയ്തതായും അവർക്കെതിരെ നിയമ നടപടികൾ സ്വീകരിച്ചുവെന്നും അവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് അറിയിച്ചു. സഊദി പോലീസ് പുറത്ത് വിട്ട വീഡിയോ 👇
