- 37 വയസ്സുള്ള പിതാവാണ് 8 നും 10 നും ഇടയിൽ പ്രായമുള്ള തന്റെ മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്
കെയിറോ: അമ്മയുടെ അഭാവത്തിൽ ഈജിപ്ഷ്യൻകാരൻ തന്റെ മൂന്ന് കുട്ടികളെ കഴുത്തറുത്ത് മൃഗീയമായി കൊലപ്പെടുത്തി. ഈജിപ്തിലെ മിന്യ ഗവർണറേറ്റിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കുടുംബകലഹങ്ങളെത്തുടർന്ന് രണ്ടാഴ്ച മുമ്പ് കുട്ടികളുടെ മാതാവ് വീട്ടിൽ നിന്ന് മാറി താമസിച്ചിരുന്നു. ഇതിനിടെയാണ് ദാരുണ സംഭവം.
37 വയസ്സുള്ള പിതാവാണ് 8 നും 10 നും ഇടയിൽ പ്രായമുള്ള തന്റെ മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് അൽമസ്രി അൽയും വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. മിനിയയിലെ സുരക്ഷാ സേവനങ്ങൾക്ക് സഹ്‌റ ഗ്രാമത്തിലെ താമസക്കാരിൽ നിന്നാണ് കൊലപാതക വിവരം ലഭിച്ചത്.
കൊലയാളിയായ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട കുട്ടികളുടെ അമ്മയുടെയും ഇവരുടെ കുടുംബ പ്രശ്നത്തിലെയും മറ്റും മറ്റ് സാക്ഷികളുടെയും മൊഴി പോലീസ് രേഖപെടുത്തി തുടർ നടപടികൾ സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ദമ്പതികൾക്കിടയിൽ ആവർത്തിച്ചുള്ള തർക്കങ്ങൾ നടന്നിരുന്നതായി കണ്ടെത്തി. ഇത് കുറ്റകൃത്യം നടക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുമ്പ് ഭാര്യയെ വീട് വിട്ട് പോകാൻ പ്രേരിപ്പിക്കുകയായിരുന്നു.
