റിയാദ്: രാജ്യത്തിന്റെ പല പ്രദേശങ്ങളിലും നാളെ മുതൽ ഒരാഴ്ച പൊടിയിൽ മുങ്ങുമെന്ന് മുന്നറിയിപ്പ്. (തിങ്കളാഴ്ച) ആരംഭിച്ച് അടുത്ത ആഴ്ച ആരംഭം വരെ പൊടിപടലങ്ങൾ ഉയർത്തുന്ന കാറ്റ് സജീവമായി തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകി.
കിഴക്കൻ മേഖല, മക്കയുടെ കിഴക്കൻ ഭാഗങ്ങൾ, മദീന, അസീർ എന്നിവിടങ്ങളിലും നജ്‌റാൻ മേഖലയിലും ജിദ്ദയിൽ നിന്ന് ജസാൻ വരെയുള്ള തീരദേശ റോഡിലും കാറ്റിന്റെ പ്രവർത്തനം തുടരുമെന്ന് കേന്ദ്രം വിശദീകരിച്ചു. വടക്കൻ അതിർത്തികളുടെ ചില ഭാഗങ്ങൾ, അൽ-ജൗഫ്, ഹായിൽ, ഖസിം, റിയാദ് മേഖലകളിലും കാറ്റിന്റെ പ്രഭാവം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
കിഴക്കൻ മേഖലയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും സാധാ ചൂട് മുതൽ വളരെ ശക്തിയായ ചൂട് വരെയുള്ള കാലാവസ്ഥ തുടരുമെന്നും പരമാവധി താപനില 47 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്നും കാലാവസ്ഥാ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു.