- കാലാവധി കഴിഞ്ഞ അരികൾ പ്രശസ്ത ബ്രാൻഡുകളുടെ ബാഗുകളിലാണ് പായ്ക്ക് ചെയ്തിരുന്നത്
റിയാദിൽ വ്യാജ വ്യാപാരമുദ്രകളോടെ കാലാവധി കഴിഞ്ഞ അരി പായ്ക്ക് ചെയ്യുന്ന ലൈസൻസില്ലാത്ത വൻ കേന്ദ്രം കണ്ടെത്തി. വ്യാജ അരി വിതരണം നടത്തുന്ന ഒരു വെയർഹൗസ് പിടിച്ചെടുത്തതിന്റെ വീഡിയോ ക്ലിപ്പ് സഊദി വാണിജ്യ മന്ത്രാലയം ഔദ്യോഗിക അക്കൗണ്ടിലൂടെ പുറത്ത് വിട്ടു.
കാലാവധി കഴിഞ്ഞ അരികൾ പ്രശസ്ത ബ്രാൻഡുകളുടെ ബാഗുകളിലാണ് പായ്ക്ക് ചെയ്തിരുന്നത്. ശേഷം ഇതിന്റെ എക്സ്പയറി തിയ്യതി മാറ്റയെഴുതി വിപണിയിൽ എത്തിക്കികയാണ് ചെയ്തിരുന്നത്. ഓപ്പറേഷന്റെ ഫലമായി ഏകദേശം 2.7 ടൺ അരി പായ്ക്ക് ചെയ്ത് വിപണികളിൽ വിതരണം ചെയ്യുന്നതിനു മുമ്പ് പിടിച്ചെടുത്തതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.
സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ (@Saudi_FDA) സഹകരണത്തോടെ വെയർഹൗസ് ഉടൻ അടച്ചുപൂട്ടിയിട്ടുണ്ട്. നിയമലംഘകർക്കെതിരെ ആവശ്യമായ നിയമപരവും പ്രതിരോധപരവുമായ ശിക്ഷകൾ ചുമത്തുന്നതിനുള്ള തയ്യാറെടുപ്പിനായി അവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി അധികൃതർ അറിയിച്ചു. വീഡിയോ കാണാം താഴെ 👇
