- കത്തുന്ന ടാങ്കർ സുരക്ഷിതമായ ദൂരം ഓടിക്കുന്നതിനിടയിൽ യുവാവ് തന്റെ ജീവൻ പണയപ്പെടുത്തിയാണ് നാടിനെ രക്ഷിച്ചത്
കയ്റോ: ജനവാസകേന്ദ്രത്തിൽ ഇന്ധന ടാങ്കറിന് തീപ്പിടിച്ചതോടെ അതി സാഹസികമായി ടാങ്കർ ഓടിച്ച് മാറ്റി വൻ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുത്തി യുവാവ്. ഈജിപ്തിലാണ് ആസന്നമായ തീപിടുത്തത്തിൽ നിന്ന് ഡ്രൈവർ മനസാന്നിധ്യം കൊണ്ട് വൻ ദുരന്തത്തെ നേരിട്ടത്. ഓൾഡ് കെയ്‌റോയിലാണ് സംഭവം. ഇന്ധനം നിറച്ച ഒരു ടാങ്കർ തീപിടിച്ചതിനെ തുടർന്ന് ഓൾഡ് കെയ്‌റോയിലെ അൽ-ഗയാര പ്രദേശത്തെ ഒരു യുവാവ് ഒരു ദുരന്തത്തിൽ നിന്ന് രക്ഷിക്കുന്ന വീഡിയോ പുറത്തായതോടെ വൈറലായി.
ധൈര്യം സംഭരിച്ച് ഡ്രൈവർ റോഡിലൂടെ വാഹനമോടിച്ചപ്പോൾ തീ പിടിച്ച ടാങ്കറിന്റെ പിൻഭാഗം തീ വിഴുങ്ങുന്നത് വീഡിയോയിൽ കാണാം.
ഈജിപ്ഷ്യൻ മാധ്യമങ്ങളും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച്, കത്തുന്ന ടാങ്കർ സുരക്ഷിതമായ ദൂരം ഓടിക്കുന്നതിനിടയിൽ യുവാവ് തന്റെ ജീവൻ പണയപ്പെടുത്തിയാണ് നാടിനെ രക്ഷിച്ചത്. പിന്നീട് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ടീമുകൾ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കിയതായും റിപ്പോർട്ടുകൾ പറയുന്നു. വീഡിയോ കാണാം 👇
