മദീന: മദീനയിലെ വിശുദ്ധ ഹറമിൽ നമസ്കരിച്ചുകൊണ്ടിരിക്കെ മലയാളി ഹാജി നിര്യാതനായി. മലപ്പുറം കൂട്ടിലങ്ങാടി വാഴക്കാട്ടേരി അലവിക്കുട്ടി(58)യാണ് മരിച്ചത്. ഇന്ന് അസർ നമസ്ക്കരിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ അൽ സലാം ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു.
വാഴക്കാട്ടേരി മൊയ്തീൻ കുട്ടി-കുഞ്ഞാച്ചുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ സക്കീനക്ക് ഒപ്പമാണ് ഹജ് നിർവഹിക്കാൻ എത്തിയിരുന്നത്. ഹജ് നിർവഹിച്ച ശേഷമാണ് മക്കയിൽനിന്ന് മദീനയിലെത്തിയത്. സംസ്ഥാന ഹജ് കമ്മിറ്റി വഴിയാണ് ഹജിനെത്തിയത്. എസ്.എച്ച്.ഐമാരായ സലീം, അമ്മനുള്ള, യാസീൻ, സലാം, ഇസ്ഹാഖ്, റിഷാദ്, മുഹമ്മദ് ഷഫീക് മൂവാറ്റുപുഴ (മദീന കെഎംസിസി വെൽഫയർ വിംഗ്) ‘ എന്നിവർ തുടർ നടപടികൾക്കായി കൂടെയുണ്ട്.





