ദോഹ: ഖത്തറിലേക്ക് ഇറാന്റെ മിസൈല്‍ ആക്രമണം നടക്കുന്നതായി റിപോര്‍ട്ട്. അമേരിക്കയുടെ അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് സൂചന.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വന്‍സ്‌ഫോടന ശബ്ദം കേട്ടതായി അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുന്നതാണോ മിസൈല്‍ ആണോയെന്ന് വ്യക്തമല്ലെന്ന് അല്‍ ജസീറ റിപോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഖത്തറിലെ യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ ആറ് മിസൈലുകൾ വിക്ഷേപിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇറാൻ ഈ താവളങ്ങൾക്ക് നേരെ മിസൈലുകൾ പ്രയോഗിക്കാൻ തയ്യാറെടുക്കുന്നതായി ആക്സിയോസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ഖത്തറിന്റെ ആകാശത്ത് കൂടി തീഗോളം നീങ്ങുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഖത്തര്‍ വ്യോമ താവളം അടക്കുന്നതായി നേരത്തേ പ്രഖ്യാപിച്ചിരുന്നു.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക