ഇറാനിലെ വിമാനത്താവളങ്ങളില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഇസ്രയേലിലേക്ക് മിസൈല്‍ വര്‍ഷം. നാല് തവണകളിലായി എട്ട് മിസൈലുകളാണ് ഇറാന്‍ വിക്ഷേപിച്ചത്. മിക്ക മിസൈലുകളും തടഞ്ഞതായി ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. എന്നാല്‍, ഒരു മിസൈല്‍ തെക്കന്‍ ഭാഗത്തുള്ള ഇസ്രയേല്‍ ഇലക്ട്രിക് കമ്പനിയുടെ (ഐ ഇ സി) സമീപം പതിച്ചു.
തുടര്‍ന്ന് പ്രദേശത്ത് വൈദ്യുതി തടസ്സമുണ്ടായി. ഇസ്രയേലിനെതിരായ ആക്രമണത്തെ കുറിച്ച് ഐ ആര്‍ ജി സി പ്രസ്താവന പുറത്തിറക്കി. ഖര, ദ്രവ ഇന്ധന മിസൈലുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇസ്രയേലി വ്യോമ പ്രതിരോധ കവചത്തിന്റെ പാളികള്‍ തുളച്ചുകയറാന്‍ പ്രത്യേക മാര്‍ഗം ഉപയോഗിച്ചുവെന്നും പ്രസ്താവനയിലുണ്ട്.
മിസൈലിനൊപ്പം ഡ്രോണുകളും ആക്രമണത്തിന് ഉപയോഗിച്ചു. സഫാദ്, ടെല്‍ അവീവ്, അഷ്‌കെലോണ്‍, അഷ്‌ദോദ്, ബെയ്‌സാന്‍ എന്നീ നഗരങ്ങളിലെ അഞ്ച് സ്ഥലങ്ങളില്‍ റോക്കറ്റ് ആക്രമണങ്ങള്‍ നടത്തിയെന്നും ഐ ആര്‍ ജി സി പ്രസ്താവനയില്‍ പറയുന്നു. തെക്കന്‍ ഇസ്രയേലിലെ അഷ്‌ദോദ് പ്രദേശത്ത് ബാലിസ്റ്റിക് മിസൈല്‍ ആഘാതം ഉണ്ടായതായി ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
15ഓളം ബാലിസ്റ്റിക് മിസൈലുകളാണ് ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ തൊടുത്ത്. മിസൈലുകൾ പതിച്ച് നാശനഷ്ടമുണ്ടായെങ്കിലും ആർക്കും പരിക്കേറ്റില്ലെന്നാണ് റിപ്പോർട്ടുകൾ. ഇറാന്റെ ആണവകേന്ദ്രങ്ങൾ യു.എസ് ആക്രമിച്ചതിന് പിന്നാലെയും ഇസ്രായേലിനെ ലക്ഷ്യമിട്ട് അവർ മിസൈലുകൾ തൊടുത്തിരുന്നു.
അഷോദ് മേഖലയിലും ഗസ്സ അതിർത്തിയിലും ജറുസലേമിലും മിസൈലുകൾ എത്തിയതിന്റെ സൈറണുകൾ മുഴങ്ങിയെന്നാണ് റിപ്പോർട്ടുകൾ. മിസൈലുകൾ എത്തിയെന്ന വിവരം ഐ.ഡി.എഫും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അവർ പുറത്തുവിട്ടിട്ടില്ല. ഇറാനിലെ അമേരിക്കയുടെ പ്രത്യക്ഷ സൈനിക ഇടപെടലിനെതിരെ രൂക്ഷമായി വമർശിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഈ രംഗത്തെത്തിയിരുന്നു. ഇസ്രായേൽ ഇറാനിൽ ആക്രമണം തുടരുന്നതിനിടെയാണ് ആദ്യഘട്ടത്തിലെ നിലപാടിൽനിന്ന് മലക്കം മറിഞ്ഞ് യു.എസ് യുദ്ധത്തിൽ നേരിട്ട് ഇടപെട്ടത്.
തങ്ങളുടെ അറിവോടെയല്ല ഇറാനിലെ ഇസ്രായേൽ ആക്രമണമെന്ന് അമേരിക്ക ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നു. ഇറാന്‍റെ ആണവ കേന്ദ്രങ്ങളിലെ യു.എസ് ആക്രമണങ്ങളെ പരാമർശിച്ച് ഇസ്രായേലിനും അമേരിക്കക്കും നിർണായക തിരിച്ചടി നൽകുമെന്ന് ഖാംനഈ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയാണ് യു.എസ് ആക്രമിച്ചത്.





