അഭ്യൂഹങ്ങൾക്കിടെ പുതിയ നീക്കം; ഖര്‍ഗെയെയും രാഹുലിനെയും കാണാൻ സമയം തേടി ശശി തരൂർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിഷയത്തിലെ നിലാപാട് അടക്കം താനുമായി ബന്ധപ്പെട്ട വിവാദങ്ങൾ ചർച്ചയാകുന്നതിന് പിന്നാലെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കാണാൻ സമയം തേടി ശശി തരൂർ. കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചാൽ തരൂർ ഉടൻ ഇരുവരെയും കാണും.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ പോളിംഗ് ദിവസം തരൂർ നടത്തിയ ചില പ്രസ്താവനകൾ കോൺഗ്രസിൽ അതൃപ്തി സൃഷ്ടിച്ചിരുന്നു. ശശി തരൂർ വിവാദം ചർച്ചയാക്കേണ്ട എന്നും പ്രസ്താവനകൾ ഗൗരവമായി കാണേണ്ട എന്നുമായിരുന്നു ഹൈക്കമാന്റ് തീരുമാനം. തരൂരിന് ചർച്ച വേണമെങ്കിൽ തടസ്സമില്ലെ എന്നും നേതാക്കൾ തീരുമാനിച്ചിരുന്നു. തരൂരിന്റെ നിലപാടുകൾ പാർട്ടി നിലപാടായി കാണേണ്ടതില്ല എന്നും അതിനാൽ നടപടി എടുക്കേണ്ട സാഹചര്യമില്ല എന്നും പാർട്ടി വിലയിരുത്തിയിരുന്നു. തരൂർ പാർട്ടി വിടില്ലെന്നും ഹൈക്കമാൻഡ് വിലയിരുത്തിയിരുന്നു.