ഇന്ത്യക്കാർക്ക്‌ ആവശ്യമെങ്കിൽ രാജ്യംവിടാമെന്ന് ഇസ്റാഈൽ

0
114

ഇന്ത്യക്കാർക്ക്‌ ആവശ്യമെങ്കിൽ രാജ്യംവിടാമെന്ന് ഇസ്രയേൽ. ഇന്ത്യയിലെ ഇസ്രയേൽ സ്ഥാനപതി റൂവെൻ അസറാണ് ഇക്കാര്യമറിയിച്ചത്. ഇന്ത്യൻ വിദേശമന്ത്രാലയവുമായി ഏകോപനം നടക്കുന്നുണ്ട്‌. നയതന്ത്രജ്ഞർക്കും വിദേശ പൗരന്മാർക്കും കരമാർഗം രാജ്യംവിടാനുള്ള സൗകര്യം ഇസ്രയേൽ ഗതാഗത മന്ത്രാലയമാണ്‌ ഒരുക്കുന്നത്‌.

ജോർദാൻ അതിർത്തിയായ അലൻബി പാലം, ഈജിപ്തുമായുള്ള എലാത്ത് -–- തബ അതിർത്തികൾ ഇപ്പോഴും പ്രവർത്തനക്ഷമമാണ്‌. കടൽമാർഗം വഴിയും അവശ്യമുള്ളവർക്ക്‌ രാജ്യം വിടാൻ സൗകര്യമൊരുക്കും. വൈകാതെ സൈപ്രസിൽ നിന്ന്‌ ക്രൂയിസ്‌ കപ്പലുകൾ എത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കരമാർഗം രാജ്യം വിടുന്നവര്‍ ജോർദാൻ, ഈജിപ്‌ത്‌ രാജ്യങ്ങളുടെ ഇ–-വിസയ്‌ക്ക്‌ അപേക്ഷിക്കാൻ ടെൽ അവീവിലുള്ള ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്‌. ഓൺലൈനായി അപേക്ഷ നൽകാം. രാജ്യത്ത്‌ തുടരാനാണ്‌ തീരുമാനമെങ്കിൽ പൗരന്മാർ അക്കാര്യവും എംബസിയെ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്‌. വ്യോമമേഖല അടച്ചിരിക്കുന്നതിനാൽ വിമാനമാർഗം രാജ്യം വിടാനാകില്ല.