റിയാദിൽ AC പൊട്ടിത്തെറിച്ച് മരിച്ചു മലയാളിയുടെ മയ്യത്ത് ഖബറടക്കി 

0
190

കൂടപ്പിറപ്പിനെപ്പോലെ എല്ലാത്തിനും മുന്നിൽ നിന്ന് കണ്ണീരോടെ സ്പോൺസർ 

റിയാദ്: സഊദിയിൽ AC പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് മരണപെട്ട മലയാളി യുവാവിന്റെ മയ്യത്ത് റിയാദിൽ ഖബ്റടക്കി. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ താമസക്കാരനുമായ കണിയാംപറമ്പിൽ ബഷീറിന്റെ മകൻ സിയാദ് (36) ആണ് മരിച്ചത്. റിയാദ് നസീം ഖബ്ർസ്ഥാനിലാണ് മയ്യത്ത് ഖബ്റടക്കിയത്. ഇക്കഴിഞ്ഞ പതിനഞ്ചിനാണ് താമസസ്ഥലത്ത് എ.സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ് മരണം ഉണ്ടായത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

റിയാദ് എക്സിറ്റ് എട്ടിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സിയാദ്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് ശേഷമാണ് സംഭവം. എ.സിയുടെ കംപ്രസർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. ഗരുതരമായി പൊള്ളലേറ്റ യുവാവിനെ ഉടൻ എക്സിറ്റ് ഒമ്പതിലെ അൽ മുവാസത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 2.10-ഓടെ മരിച്ചു.

സിയാദ് ഏഴുവർഷമായി സ്വദേശി പൗരന്റെ വീട്ടിൽ ഡ്രൈവറാണ്. ഭാര്യയും മകളുമുണ്ട്. മാതാവ്: ഉമ്മു ഖുൽസു, ഏക സഹോദരി: സുമയ്യ, സഹോദരി ഭർത്താവ്: അബ്ദുല്ലതീഫ്. മാതൃസഹോദര പുത്രൻ മുഹമ്മദ് ഷമീർ മാലിപ്പുറം റിയാദിലുണ്ട്. ഷമീറിനൊപ്പം മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ എറണാകുളം പ്രവാസി അസോസിയേഷൻ ഭാരവാഹികളായ ജിബിൻ സമദ് കൊച്ചി, അലി ആലുവ, കരീം കാനാംപുറം, ജൂബി ലൂക്കോസ്, സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവർ രംഗത്തുണ്ടായിരുന്നു.

കൂടപ്പിറപ്പിനെപ്പോലെ എല്ലാത്തിനും മുന്നിൽ നിന്ന് കണ്ണീരോടെ സ്പോൺസർ 

തന്റെ ഹൗസ് ഡ്രൈവറുടെ മയ്യത്ത് നടപടികൾ മനസ്സിനെ പിടിച്ചുലച്ച വേദനയിലായിരുന്നു സ്പോൺസറായ സഊദി പൗരൻ. ഒരു മകൻ മരണപ്പെട്ട പിതാവിന്റെ അവസ്ഥയായിരുന്നു അദ്ദേഹത്തിനെന്ന് അറിയുന്നവർ സാക്ഷ്യപെടുത്തുന്നു. പ്രായം വക വെക്കാതെ ഖബറിൽ ഇറങ്ങി സഹായിക്കുകയും കരഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണും മയ്യത്ത് ഖബറടക്കം കഴിഞ്ഞു എല്ലാവരും തന്റെ വീട്ടിൽ വരണം എന്ന് പറഞ്ഞു ക്ഷണിച്ചു വീട്ടിന്റെ പുറത്തു എന്റെ ഡ്രൈവർ സിയാദ് മരണ പെട്ടു അതിന്റ അനുസ്മരണമാണ് എന്ന് ബോർഡ് വെച്ചു എല്ലാം നടത്തിയാണ് ആ സ്പോൺസർ തന്റെ തൊഴിലാളിയുടെ മരണത്തിൽ ദുഃഖം കടിച്ചമർത്തി കഴിഞ്ഞത്. തന്റെ മരണം വരെ സിയാദിന് കൊടുത്തു കൊണ്ടിരുന്ന മാസ ശമ്പളം അവന്റെ ഉമ്മക്കും ഉപ്പക്കും അയച്ചു കൊടുക്കും എന്നും സ്പോൺസർ അവരെ അറിയിച്ചു.

അറബികളും അല്ലാത്തവരും വീട്ടിൽ വന്നു അദ്ദേഹത്തെ ആശ്വസിപ്പിക്കുന്ന കാഴ്ച്ച ഹൃദയം വിങ്ങുന്നതായിരുന്നു. ഇങ്ങനെയും മനുഷ്യർ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ടെന്ന സത്യം വിളിച്ചോതുന്നതായിരുന്നു സംഭവം.

റിപ്പോർട്ട്: യൂനുസ് പരപ്പിൽ

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക