സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം, ആർ.ജെ അഞ്ജലിയുടെ പ്രാങ്ക്; വിമര്‍ശനത്തിന് പിന്നാലെ മാപ്പ്

0
254

അവതാരകയും റേഡിയോ ജോക്കിയുമായ ആർ ജെ അഞ്ജലിക്കെതിരെ സമൂഹമാധ്യമത്തില്‍ വ്യാപക വിമര്‍ശനം. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് അഞ്ജലിയെയും നിരഞ്ജനയെയും വിമര്‍ശിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ബ്യൂട്ടിപാർലർ നടത്തുന്ന സ്ത്രീയെ വിളിച്ച് മെഹന്തി ഇടുന്നതുമായി ബന്ധപ്പെട്ട അനാവശ്യമായ രീതിയിൽ സംസാരം നടത്തുന്ന അഞ്ജലിയുടെ വിഡിയോയാണ് വിമർശനങ്ങൾക്ക് ആധാരം. സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണം എത്രയാണ് റേറ്റ് എന്നാണ് ചോദിക്കുന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇവരുടെ നടപടിയെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ടു.

‘മാന്യമായി ഒരു തൊഴിൽ എടുത്ത് ജീവിക്കുന്ന സ്ത്രീയെ വിളിച്ച്, വ്യത്തികേട് പറഞ്ഞ് വെളുക്കെ ചിരിക്കുക എന്നതിനെ പ്രാങ്ക് ആയി പരിഗണിക്കാൻ സാമാന്യ ബുദ്ധിയുള്ള ആർക്കും തോന്നില്ലെന്നാണ് കമന്‍റുകഴ്‍ കൂടുതലും.  ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ്  ആർ.ജെ അഞ്ജലി രംഗത്ത് വന്നത്. എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും, ആരേയും അധിക്ഷേപിച്ചിട്ടില്ലെന്നും അഞ്ജലി പറയുന്നു. ഇനി തന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ സംഭവിക്കില്ലെന്നും ആർ.ജെ അഞ്ജലി പറയുന്നു.

സ്വകാര്യ ഭാഗത്ത് മെഹന്തി ഇടണമെങ്കിൽ അച്ഛനെയയും അമ്മയെയും കൂടെ കൂട്ടിക്കോ, നാട്ടുകാർ മുഴുവൻ കാണട്ടെ…… ഇങ്ങനെ പോകുന്നു വിമർശനത്തിന്റെ ഭാഷകൾ, സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്‌സുള്ള വ്‌ളോഗറാണ് ആര്‍ജെ അഞ്ജലി. എന്നാല്‍ ഇപ്പോള്‍ സ്വന്തം ഇന്‍സ്റ്റഗ്രാം പേജില്‍ അഞ്ജലി പോസ്റ്റ് ചെയ്ത ഒരു പ്രാങ്ക് വീഡിയോ കൈവിട്ടു പോയ അവസ്ഥയാണ്. ആര്‍ജെ അഞ്ജലിയും സുഹൃത്ത് നിരഞ്ജനയും കൂടി ചെയ്ത പ്രാങ്ക് കോള്‍ ആണ് വലിയ വിവാദമായിരിക്കുന്നത്.

കൊച്ചുകുട്ടികളടക്കം നിരവധി പേരാണ് അഞ്ജലിയുടെ വീഡിയോ സ്ഥിരമായി കാണുന്നത്. സ്ത്രീകളുടെ സ്വകാര്യഭാ​ഗത്തെ അപമാനിച്ചുകൊണ്ടുള്ള ഈ വീഡിയോയിൽ പോസ്കോ കേസ് വരെ എടുക്കാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

‌ഒരു മെഹന്ദി ആര്‍ട്ടിസിനെ ഫോണ്‍ വിളിച്ച് പറ്റിക്കുന്നതാണ് ഇപ്പോഴുള്ള വിവാദത്തിന് കാരണം. പ്രാങ്ക് കോളിനിടെയുള്ള ഒരു ചോദ്യം സഭ്യതയുടെ എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന് നിരവധി പേര്‍ വിമര്‍ശിക്കുന്നു. കല്യാണത്തിന് മെഹന്ദി ഇടാന്‍ എന്ന പേരിലാണ് നിരഞ്ജന മെഹന്ദി ആര്‍ട്ടിസ്റ്റിനെ വിളിക്കുന്നത്. എല്ലായിടത്തും മെഹന്ദി ഇടുമോ എന്നാണ് ആദ്യം ചോദിക്കുന്നത്. കൈകളിലും കാലുകളും മെഹന്ദി ഇടുമോ എന്നും അതിന് എത്രയാണ് റേറ്റ് എന്നും ചോദിക്കുന്നുണ്ട്. ഇതിനുള്ള മറുപടിയും റേറ്റും മെഹന്ദി ആര്‍ട്ടിസ്റ്റ് നല്‍കുന്നുണ്ട്.

‌തുടര്‍ന്നാണ് വിവാദമായ ചോദ്യം വരുന്നത്. സ്വകാര്യ ഭാഗത്ത് മെഹന്ദി ഇടുമോ എന്നാണ് ആര്‍ട്ടിസ്റ്റിനോട് പരസ്യമായി ചോദിക്കുന്നത്. പ്രതിശ്രുത വരന് ഒരു സര്‍പ്രൈസ് കൊടുക്കാനാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ഇത് കേട്ട ഉടനെ മെഹന്ദി ആര്‍ട്ടിസ്റ്റ് ഫോണ്‍ കട്ട് ചെയ്യുന്നു. തുടര്‍ന്ന് അഞ്ജലിയും നിരഞ്ജനയും ചിരിക്കുകയും ചെയ്യുന്നുണ്ട്.

വിഷയത്തിൽ ലസിത പാലക്കൽ പങ്കിട്ട കുറിപ്പും വീഡിയോയും ചർച്ചയാകുന്നു. പുതിയ ഡിസൈൻ ആർജെ അഞ്‍ലി പറഞ്ഞിട്ടുണ്ട് അവർ വരുമ്പോൾ അവരുടെ അമ്മയെ കൂടി കൊണ്ടുവരണം കേട്ടോടി എന്നാണ് ലസിത പാലക്കൽ പറയുന്നത്. കുണ്ടി ഡിസൈൻ നിന്റെ വീട്ടിൽ എല്ലാവർക്കും ഇട്ടുകൊടുക്കാമെന്നും പറയുന്നു. അറിയുന്ന ഒരു ബ്യൂട്ടിപാർലറിൽ പോയി നിന്റെയും അച്ഛന്റേയും അമ്മയുടെയും കുണ്ടി ഡിസൈൻ ചെയ്ത് നാട്ടുകാർക്ക് കാണിച്ച് കൊടുക്കാനും ലസിത പാലക്കൽ പറയുന്നു.

അഞ്ജലിയുടെ മാപ്പ് വീഡിയോ 👇

വീഡിയോ 1

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക