വെടിയുണ്ടയുമായി പ്രവാസി മലയാളി എയർപോർട്ടിൽ പിടിയിൽ

0
118

വെടിയുണ്ട കണ്ടെത്തിയത് ഷൂവിനടിയിൽ 

കോയമ്പത്തൂർ: രാജ്യാന്തര വിമാനത്താവളത്തിൽ നിന്നു ദുബായിലേക്കു പോകാനെത്തിയ മലയാളി യാത്രക്കാരന്റെ ഷൂവിന്റെ അടിയിൽ വെടിയുണ്ട കണ്ടെത്തി. കൊച്ചി നെടുമ്പാശ്ശേരി പാറക്കടവ് സ്വദേശി ഷിബു മാത്യുവിന്റെ (48) ഷൂവിന്റെ അടിയിൽ നിന്നാണ് ബുള്ളറ്റ് കണ്ടെത്തിയത്. 0.22 എംഎം ലൈവ് ബുള്ളറ്റാണ് കുടുങ്ങിയ നിലയിൽ കണ്ടത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ഇന്നലെ ഉച്ചകഴിഞ്ഞ് 2.55നു പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു. യാത്രയ്ക്ക് മുൻപുള്ള പതിവു പരിശോധനയ്ക്കായി സിഐഎസ്എഫ് നടത്തിയ സ്കാനിങ്ങിലാണു ബുള്ളറ്റ് കണ്ടത്. ‌10 വർഷത്തോളമായി അബുദാബിയിലെ ഇൻഷുറൻസ് കമ്പനിയിൽ ജീവനക്കാരനാണ്. എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പീളമേട് പൊലീസിനു കൈമാറി. ബുള്ളറ്റ് ഷൂവിനടിയിൽ എങ്ങനെയാണു കുടുങ്ങിയതെന്ന് അറിയില്ലെന്ന് യാത്രക്കാരൻ വിശദീകരിച്ചെങ്കിലും യാത്ര മുടങ്ങി. പൊലീസ് കേസെടുത്തു. അന്വേഷണം തുടരുകയാണ്.