ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കമാകും; ഉദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ലയണൽ മെസ്സി നയിക്കുന്ന ഇ​ൻ്റ​ർ മയാമി അ​ൽ അ​ഹ്‌​ലി എ​ഫ്‌സി​യെ നേരിടും

0
224

നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഫിഫ ക്ലബ് ലോകകപ്പിന് നാളെ തുടക്കമാകും. ​ഉദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ സാക്ഷാൽ ലയണൽ മെസ്സി നയിക്കുന്ന ഇ​ൻ്റ​ർ മ​യാ​മിക്ക് ആ​ഫ്രി​ക്ക​ൻ ചാംപ്യ​ന്മാ​രാ​യ ഈ​ജി​പ്തി​ലെ അ​ൽ അ​ഹ്‌​ലി എ​ഫ്‌സി​യാണ് എതിരാളികൾ. ഇന്ത്യൻ സമയം രാവിലെ 5.30ന് ഫ്ലോറിഡയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം.

ഗ്രൂപ്പ് എയിലാണ് ഇരു ടീമുകളുമുള്ളത്. ഇൻ്റർ മ​യാ​മി ക്ല​ബ്ബാണ് ഇത്തവണ ക്ലബ് ലോ​ക​ക​പ്പി​ന് ആ​തി​ഥ്യ​മ​രു​ളു​ന്ന​ത്. ആ​തി​ഥേ​യ​രെ​ന്ന നി​ല​യി​ലാ​ണ് മെ​സ്സി​യും സം​ഘ​വും ടൂർണമെൻ്റിന് യോ​ഗ്യ​ത നേ​ടി​യ​ത്. രാത്രി 9.30ന് ടിക്യുഎൽ സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ ബയേൺ മ്യൂണിക് ഓക്‌ലൻഡ് സിറ്റിയെ നേരിടും. സി ഗ്രൂപ്പിലാണ് ഈ ടീമുകളുള്ളത്. ഞായറാഴ്ച രാത്രി 12.30ന് ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജി അത്ലറ്റികോ മാഡ്രിഡിനെ നേരിടും. അന്ന് പുലർച്ചെ 3.30ന് പാൽമെറാസ് പോർട്ടോയേയും, രാവിലെ 7.30ന് ബൊട്ടഫോഗോ സീറ്റിൽ സൗണ്ടേഴ്സിനെയും നേരിടും

ക്ലബ്ബ് ലോകകപ്പിൻ്റെ ഘടന
ആറ് വൻകരകളിലേയും മുൻനിര ഫുട്ബോൾ ക്ലബ്ബുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഫുട്ബോൾ ടൂർണ്ണമെൻ്റാണ് ഫിഫ ക്ലബ്ബ് ലോകകപ്പ്. ഈ ചാംപ്യൻഷിപ്പ് ആരംഭിച്ചത് 2000ൽ ബ്രസീലിലാണ്. ഇൻ്റർകോണ്ടിനെൻ്റൽ കപ്പിന് സമാന്തരമായാണ് ഈ ടൂർണമെൻ്റ് സംഘടിപ്പിച്ചത്.

യൂ​റോ​പ്പിൽ നിന്ന് പന്ത്രണ്ട് ടീമുകളും, ആ​ഫ്രി​ക്ക​-ഏ​ഷ്യ​ എന്നിവിടങ്ങളിൽ നിന്ന് നാ​ല് വീ​തം ടീമുകളും, തെ​ക്കെ അ​മേ​രി​ക്കയിൽ നിന്ന് ആ​റ് ടീമുകളും, വ​ട​ക്കേ-​മ​ധ്യ അ​മേ​രി​ക്കയിൽ നിന്ന് അ​ഞ്ച് ടീമുകളും, ഓ​ഷ്യാ​നയിൽ നിന്ന് ഒരു ക്ലബ്ബ് എ​ന്നി​ങ്ങ​നെ​യാ​ണ് ഫിഫ ക്ലബ് ലോകകപ്പിൽ മത്സരിക്കുന്നത്. ജൂ​ലൈ 13നാണ് കലാശപ്പോരാട്ടം. മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യാ​ണ് നി​ല​വി​ലെ ജേ​താ​ക്ക​ൾ.

ഗ്രൂ​പ്പ് എ: ​

പാ​ൽ​മി​റാ​സ്, എ​ഫ്‌.​സി പോ​ർ​ട്ടോ, അ​ൽ അ​ഹ്‌​ലി, ഇ​ൻ്റ​ർ മ​യാ​മി

ഗ്രൂ​പ്പ് ബി: ​

പിഎ​സ്‌ജി, അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡ്, ബോ​ട്ടാ​ഫോ​ഗോ, സി​യാ​റ്റി​ൽ സൗ​ണ്ടേ​ഴ്‌​സ്

ഗ്രൂ​പ്പ് സി:

ബ​യേ​ൺ മ്യൂ​ണി​ക്, ഓ​ക്‌ലാ​ൻ​ഡ് സി​റ്റി, ബോ​ക്ക ജൂ​നി​യേ​ഴ്‌​സ്, ബെ​ൻ​ഫി​ക്ക

ഗ്രൂ​പ്പ് ഡി:

ചെ​ൽ​സി, ഫ്ല​മെം​ഗോ, എ​സ്പെ​റ​ൻ​സ് സ്‌​പോ​ർ​ട്ടീ​വ് ഡി ​ടു​ണീ​സി, ക്ല​ബ് ലി​യോ​ൺ

ഗ്രൂ​പ്പ് ഇ:

​ഇൻ്റ​ർ മി​ലാ​ൻ, റി​വ​ർ പ്ലേ​റ്റ്, ഉ​റാ​വ റെ​ഡ് ഡ​യ​മ​ണ്ട്‌​സ്, മോ​ണ്ടെ​റി

ഗ്രൂ​പ്പ് എ​ഫ്:

ബൊ​റൂ​സി​യ ഡോ​ർ​ട്ട്മു​ണ്ട്, ഫ്ലു​മി​നെ​ൻ​സ്, ഉ​ൽ​സാ​ൻ, മ​മെ​ലോ​ഡി സ​ൺ​ഡൗ​ൺ​സ്

ഗ്രൂ​പ്പ് ജി: ​

മാ​ഞ്ച​സ്റ്റ​ർ സി​റ്റി, യു​വ​ൻ്റ​സ്, വൈ​ഡാ​ഡ്, അ​ൽ ഐ​ൻ

ഗ്രൂ​പ്പ് എ​ച്ച്:

റ​യ​ൽ മാ​ഡ്രി​ഡ്, അ​ൽ ഹി​ലാ​ൽ, പ​ച്ചൂ​ക്ക, സാ​ൽ​സ്ബ​ർ​ഗ്