ശത്രു വിമാനങ്ങളോ മിസൈലുകളോ കടന്നുപോകാനായി തങ്ങളുടെ വ്യോമാതിർത്തി ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ല; സഊദി അറേബ്യ

0
399

ജിദ്ദ: ശത്രു വിമാനങ്ങളോ മിസൈലുകളോ കടന്നുപോകാനായി തങ്ങളുടെ ഭൂപ്രദേശമോ വ്യോമാതിർത്തിയോ ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന ഉറച്ച നിലപാട് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഏറ്റവും പുതിയ മേഖലാ, അന്തർദേശീയ സംഭവവികാസങ്ങൾ ചർച്ച ചെയ്യാനും സംഘർഷം നിയന്ത്രിക്കാൻ സംയുക്ത ശ്രമങ്ങൾ നടത്താനും മേഖലയിലെ സ്ഥിരത വർധിപ്പിക്കാനും സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായും അന്താരാഷ്ട്ര സമൂഹത്തിൽ സ്വാധീനമുള്ള കക്ഷികളുമായും സൗദി അറേബ്യ തുടർച്ചയായി ആശയവിനിമയം നടത്തുന്നു. ദേശീയ പരമാധികാരം മുറുകെ പിടിക്കാൻ സൗദി അറേബ്യ പൂർണമായും പ്രതിബദ്ധമാണ്. ഏതെങ്കിലും സൈനിക, ശത്രുതാപരമായ പ്രവർത്തനങ്ങൾക്ക് രാജ്യത്തിന്റെ ഭൂപ്രദേശമോ വ്യോമാതിർത്തിയോ ഉപയോഗിക്കുന്നത് അംഗീകരിക്കില്ലെന്നും സൗദി വ്യക്തമാക്കി.