ദമാം: ഇറാന് നേരെയുള്ള ഇസ്റാഈൽ ആക്രമണത്തിന്റെ പശ്ചാതലത്തിൽ കിഴക്കൻ സഊദിയിലെ ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ചില രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ആശയവിനിമയം നടത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
മേഖലയിലെ നിലവിലെ സംഭവവികാസങ്ങൾ കണക്കിലെടുത്ത് യാത്രക്കാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാണ് നടപടിയെന്നും വിമാനത്താവളം അറിയിച്ചു.
അതേസമയം, സംഘര്‍ഷ സാധ്യത വര്‍ധിച്ചത് കണക്കിലെടുത്ത് ജോര്‍ദാന്‍ തങ്ങളുടെ വ്യോമമേഖല താല്‍ക്കാലികമായി അടച്ചു. ഇറാന്‍, ഇസ്രായില്‍, ഇറാഖ് എന്നീ രാജ്യങ്ങളുടെ വ്യോമമേഖലകള്‍ വിമാന കമ്പനികള്‍ ഇന്നു പുലര്‍ച്ചെ മുതല്‍ തന്നെ ഒഴിവാക്കിയിട്ടുണ്ട്. മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷാവസ്ഥ മൂലം ഉണ്ടായേക്കാവുന്ന അപകടസാധ്യതകള്‍ കണക്കിലെടുത്താണ് ജോര്‍ദാന്‍ തങ്ങളുടെ വ്യോമാതിര്‍ത്തി അടച്ചത്.





