പ്രവാസികൾക്ക് സന്തോഷവാർത്ത, സഊദി മൾട്ടി വിസ ലഭ്യമായിത്തുടങ്ങി

0
189

കോഴിക്കോട്/റിയാദ്: സഊദി പ്രവാസികൾക്ക് ആശ്വാസമായി മൾട്ടി വിസ ലഭ്യമായിത്തുടങ്ങി. ഹജ്ജിനോടാനുബന്ധിച്ച് ഏതാനും മാസങ്ങളായി നിർത്തി വെച്ച വിസയാണ് ഇന്ന് മുതൽ സിസ്റ്റത്തിൽനലഭ്യമായി തുടങ്ങിയത്. ഇതോടെ ആശങ്കകൾക്ക് വിരാമംമായി. ഇപ്പോൾ ഫാമിലി മൾട്ടി വിസക്ക് അപേക്ഷിക്കുമ്പോൾ തന്നെ 365 ദിവസമുള്ള മൾട്ടി തിരഞ്ഞെടുക്കാൻ ആകും.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതേസമയം, സഊദി വിസിറ്റിങ് വിസ സ്റ്റാമ്പിങ്ങിനായി VFS ൽ അപ്പോയിന്റ്റ്മെന്റും ലഭ്യമാണ്. വിസ ലഭിക്കുന്നവർക്ക് ഇപ്പോൾ VFS അപ്പോയിന്റ്മെന്റ് സൈറ്റിൽ കയറി ഡേറ്റ് ബുക്ക് ചെയ്യാം. നിലവിൽ വിഎഫ്എസ് കേന്ദ്രങ്ങളിൽ ജൂണ്‍ 16 മുതലുള്ള അപ്പോയ്ന്റ്മെന്റുകൾ ലഭ്യമാണ്.


കഴിഞ്ഞ ഫെബ്രുവരിയിലാണ് 365 ദിവസത്തിന്റെ മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ വിഎഫ്എസിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. ഇതോടെ സഊദിയില്‍ നിന്ന് മള്‍ട്ടിപ്ള്‍ വിസയെടുത്തവര്‍ക്കെല്ലാം സിംഗിള്‍ വിസകളാണ് ലഭിച്ചത്. പിന്നീട് VFS സഊദിലേക്കുള്ള സന്ദർശക വിസ സ്റ്റാമ്പ്പിങ് ജൂൺ പത്ത് നിർത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുതല്‍ വിഎഫ്എസില്‍ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 16 മുതലുള്ള തിയ്യതികളില്‍ മള്‍ട്ടിപ്ള്‍ വിസകള്‍ക്ക് അപോയിന്‍മെന്റ് ലഭിച്ചു തുടങ്ങിയത്.

ഹജ് തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മള്‍ട്ടിപ്ള്‍ വിസ സ്റ്റാമ്പിംഗ് നിര്‍ത്തിവെച്ചിരുന്നതെന്ന് വിഎഫ്എസ് വ്യക്തമാക്കിയിരുന്നു. നേരത്തെ വിസ ലഭിച്ചിട്ടും സ്റ്റാമ്പ് ചെയ്യാത്തവര്‍ക്ക് ഇപ്പോള്‍ അപോയിന്‍മെന്റെടുക്കാന്‍ സാധിക്കും. കേരളത്തില്‍ കോഴിക്കോട് മിനി ബൈപാസിലും കൊച്ചിയിലുമാണ് വിഎഫ്എസ് താശീര്‍ കേന്ദ്രങ്ങളുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക