മുറിയെടുത്തു, പിന്നാലെ വഴക്ക്; പത്തനംതിട്ടയിൽ യുവതിക്കൊപ്പം ലോഡ്ജിലെത്തിയ യുവാവ് തൂങ്ങിമരിച്ചു

0
1002

പത്തനംതിട്ട: കുമ്പഴയിൽ ലോഡ്ജിൽ യുവതിക്കൊപ്പം മുറിയെടുത്ത യുവാവ് തൂങ്ങിമരിച്ച നിലയിൽ. അടൂർ ആദിക്കാട്ടുകുളങ്ങര മുട്ടാരി വടക്കേതിൽ നൗഷാദിന്റെ മകൻ മുഹമ്മദ് സൂഫിയാൻ (22) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കലഞ്ഞൂർ സ്വദേശിയായ ഇരുപതുകാരിയുമായി ഇയാൾ കുമ്പഴയിലെ ഹോട്ടലിൽ മുറിയെടുത്തത്. രാത്രി ഏഴരയോടെ ഇവർ തമ്മിൽ വഴക്കുണ്ടായി.

തുടർന്ന് യുവതി ശുചിമുറിയിൽ പോയ സമയത്താണ് റൂമിൽ സൂഫിയാൻ തൂങ്ങി മരിച്ചത്. ശുചിമുറിയിൽനിന്ന് ഇറങ്ങിവന്ന യുവതിയാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.