ഹജ്ജിന് ഇഹ്റാം കെട്ടിഇറങ്ങിയതാണ്, പക്ഷെ പേരിൽ ഒരു ‘ഗദ്ദാഫി’യായപ്പോൾ തടഞ്ഞു, വിമാനം രണ്ട് തവണ തിരിച്ചിറങ്ങി, പിന്നീട് അതെ വിമാനത്തിൽ ഹജ്ജിന് പോയ ലിബിയക്കാരൻ്റെ വിസ്മയ കഥ! എല്ലാവരും കേട്ടിരിക്കും. രണ്ടുതവണ വിമാനം തിരിച്ചിറങ്ങിയതോടെ, ക്യാപ്റ്റൻ്റെ മനസ്സുമാറുകയും മൂന്നാമത്തെ ശ്രമത്തിൽ വിമാനം പുറപ്പെടുന്നതിന് മുമ്പ്, അദ്ദേഹം വിമാനത്താവള അധികൃതർക്ക് ഒരു അപൂർവ നിർദ്ദേശം നൽകി, അതിപ്രകാരമായിരുന്നു, ‘അമർ ഈ വിമാനത്തിൽ കയറാതെ ഞാൻ ഇനി പറക്കില്ല.’………. ഈ വാർത്ത ഏറെ വിസ്മയത്തോടെയാണ് ലോകം ശ്രവിച്ചത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെട്ട ലിബിയൻ യുവാവ് ആമിർ അൽ മഹ്ദി മൻസൂർ അൽ ഗദ്ദാഫിയുടെ യാത്ര ഏറെ അത്ഭുതങ്ങൾ നിറഞ്ഞതായിരുന്നു. ഇസ്‌ലാമിക വിശ്വാസത്തിൽ ഏറെ പ്രാധാന്യമുള്ള ഹജ്ജ് നിർവഹിക്കാൻ ആത്മാർത്ഥമായി തയ്യാറെടുത്ത അമറിന്, യാത്രയുടെ തുടക്കത്തിൽ തന്നെ അപ്രതീക്ഷിത തടസ്സങ്ങളെ നേരിടേണ്ടി വന്നു. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് അദ്ദേഹം വിശുദ്ധ കർമ്മം പൂർത്തിയാക്കാൻ മക്കയിൽ ഇറങ്ങിയത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
എന്നാൽ, ഇപ്പോൾ ഇദ്ദേഹം മരണപെട്ടു എന്ന വാർത്തയാണ് സോഷ്യൽ മീഡിയയിൽ പലരും പങ്ക് വെക്കുന്നത്. കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി, കഅബയ്ക്ക് ചുറ്റും ത്വവാഫ് ചെയ്യുന്നതിനിടെ ആമിർ അൽ-ലിബി മരിച്ചുവെന്ന് സൂചിപ്പിക്കുന്ന ചില വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, അതായത് ഇത് ഇപ്പോഴും ഒരു കിംവദന്തി മാത്രമാണെന്നാണ് മനസിലാകുന്നത്. ഞങ്ങളുടെ അന്വേഷണത്തിൽ വാസ്തവത്തിൽ യാതൊരു അടിസ്ഥാനവുമില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ഫെസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളിൽ കാണുന്ന ഔദ്യോഗിക പേരിലുള്ള വ്യാജ ലിങ്കുകളിൽ ഉള്ള കാര്യങ്ങളാണ് മലയാളികൾ ഉൾപ്പെടെ ഷെയർ ചെയ്യപ്പെടുന്നത്.
നിരവധി വായനക്കാർ ആമിർ മരിച്ചതായുള്ള സോഷ്യൽ മീഡിയ സ്‌ക്രീൻഷോർട്ടുകൾ നിങ്ങൾക്ക് അയച്ചു തന്ന് സത്യാവസ്ഥ അന്വേഷിക്കുന്നുണ്ട്. ഇതേ തുടർന്നാണ് അന്വേഷണം നടത്തി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ആമിറിന്റെ മരണ വാർത്തയിൽ ഇത് വരെ വാസ്തവം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മാന്യ വായനക്കാരെ അറിയിക്കുന്നത്. ചില അറബ് ഓൺലൈനുകളിലും ഫേസ് ബുക്ക് ഷെയറിങ്ങിലും ആണ് വാർത്ത വ്യാപകമായി പ്രചരിക്കുന്നത്.
അതിനിടെ ലിബിയൻ നഗരമായ സിഹയിലെ ഒരു ആക്റ്റിവിസ്റ്റ് ഹജ്ജ് അമർ ഗദ്ദാഫിയുടെ ഒരു പുതിയ വീഡിയോ ക്ലിപ്പ് പുറത്ത് വിട്ടു, കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി ലിബിയൻ ഹജ്ജ് അമർ പുണ്യഭൂമിയിൽ മരിച്ചുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളെ തുടർന്നാണ് വീഡിയോ പുറത്ത് വിട്ടത്. ലിബിയൻ തീർത്ഥാടകനായ അമർ ഗദ്ദാഫി ഒരു കുടുംബാംഗത്തിന് വീഡിയോ കോൾ ചെയ്യുന്നതും അദ്ദേഹത്തിന്റെ ആരോഗ്യം ഉറപ്പുനൽകുന്നതും അദ്ദേഹം സുരക്ഷിതനാണെന്നും ഹജ്ജ് തീർത്ഥാടനം പൂർത്തിയാക്കാൻ മിനായിലേക്ക് പോകുമെന്നും ഉറപ്പാക്കുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം.
ഞങ്ങൾ പൂർണ്ണ ആരോഗ്യത്തിലും ക്ഷേമത്തിലുമാണ്, ക്ഷമിക്കപ്പെട്ടിരിക്കുന്നു, ഞങ്ങളുടെ ഹജ്ജും പ്രാർത്ഥനകളും സ്വീകരിക്കപ്പെട്ടിരിക്കുന്നു, നിങ്ങളുടെ സംതൃപ്തിയിൽ സന്തുഷ്ടരാണ്, നിങ്ങളോട് കൂടുതൽ അടുക്കുന്നു, നിങ്ങളുടെ ഔദാര്യത്തിലും കാരുണ്യത്തിലും സന്തോഷിക്കുന്നു… ദൈവമേ, ഒരു നഷ്ടമോ കാണാതായവരോ ഇല്ലാതെ അറഫാ ദിനത്തിൽ ഞങ്ങളെ എത്തിച്ചേരാൻ അനുവദിക്കൂഒരു ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ആമിറിന്റെ ആ അദ്‌ഭുത കഥ വായിക്കാം 👇
വിമാനത്താവളത്തിൽ നേരിട്ട തടസ്സങ്ങൾ: പേരിലെ ആശങ്ക
ഹജ്ജിന് പുറപ്പെടാനായി വിമാനത്താവളത്തിൽ എത്തിയ അമറിനെ, പേരിൽ ‘അൽ ഗദ്ദാഫി’ എന്ന് ഉള്ളതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. സുരക്ഷാ പരിശോധനകളിൽ വന്ന കാലതാമസം കാരണം അദ്ദേഹത്തിൻ്റെ സംഘത്തിലെ മറ്റ് തീർത്ഥാടകർക്ക് വിമാനത്തിൽ കയറാനായി. എന്നാൽ, വീണ്ടും പേര് തടസമായി, അമറിനെ ഇമിഗ്രേഷൻ കൗണ്ടറിൽ തടഞ്ഞുനിർത്തി. സമയം അതിക്രമിച്ചതിനാലും സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടിയും വിമാനത്തിൻ്റെ ക്യാപ്റ്റൻ അമറിനെ കയറ്റാൻ വിസമ്മതിച്ചു.
വിമാനം നേരിട്ട സാങ്കേതിക പ്രശ്നങ്ങൾ: ദൈവിക ഇടപെടലെന്ന് വിശ്വാസികൾ
അമറിനെ കയറ്റാതെ വിമാനം കൃത്യസമയത്ത് പറന്നുയർന്നെങ്കിലും, ഏതാനും മിനിറ്റുകൾക്കുള്ളിൽ വിമാനം സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കേണ്ടി വന്നു. ഇത് യാത്രക്കാരിലും ജീവനക്കാരിലും ആശങ്ക സൃഷ്ടിച്ചു. തകരാർ പരിഹരിച്ച് വിമാനം വീണ്ടും പുറപ്പെടാൻ തയ്യാറെടുത്തപ്പോൾ, അമർ എയർപോർട്ട് അധികൃതരോടും എയർലൈൻ ഉദ്യോഗസ്ഥരോടും വിമാനത്തിൽ കയറാൻ വീണ്ടും അപേക്ഷിച്ചു. എന്നാൽ, പൈലറ്റ് വീണ്ടും പ്രതികൂല നിലപാട് സ്വീകരിച്ചു. അത്ഭുതകരമെന്ന് പറയട്ടെ, തകരാർ പരിഹരിച്ച് വിമാനം രണ്ടാമതും പറന്നുയർന്നെങ്കിലും, ഏതാനും മിനിറ്റുകൾക്കുള്ളിൽ വീണ്ടും സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വിമാനം തിരിച്ചിറക്കേണ്ടി വന്നു! ഈ സംഭവം എല്ലാവരെയും അമ്പരപ്പിച്ചു.
വിശ്വാസത്തിൻ്റെ വിജയം: പൈലറ്റിൻ്റെ നിർണായക ഇടപെടൽ
രണ്ടുതവണ വിമാനം തിരിച്ചിറങ്ങിയതോടെ, ക്യാപ്റ്റൻ്റെ മനസ്സുമാറി. മൂന്നാമത്തെ ശ്രമത്തിൽ വിമാനം പുറപ്പെടുന്നതിന് മുമ്പ്, അദ്ദേഹം വിമാനത്താവള അധികൃതർക്ക് ഒരു അപൂർവ നിർദ്ദേശം നൽകി: ‘അമർ ഈ വിമാനത്തിൽ കയറാതെ ഞാൻ ഇനി പറക്കില്ല.’ ക്യാപ്റ്റൻ്റെ ഈ വാക്കുകൾ അമറിന് ഹജ്ജിൻ്റെ വാതിൽ തുറന്നുനൽകി. തൻ്റെ ഹജ്ജ് എന്ന സ്വപ്നം അവസാനിച്ചുവെന്ന് കരുതിയ ഹാജിക്ക് മുന്നിൽ വിധി തെളിഞ്ഞു.
അമർ പിന്നീട് യാത്രയ്ക്ക് അനുമതി ലഭിച്ചു, മൂന്നാമത്തെ ശ്രമത്തിൽ വിമാനം വിജയകരമായി പറന്നു. ഈ കഥ അൽ ജസീറ അടക്കമുള്ള അറബ് മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. ഇതിനെ ദൈവീക ഇടപെടലിന്റെയും വിധിയുടെ നിർണ്ണായകതയുടെയും ഉദാഹരണമായി പലരും കണക്കാക്കി. ‘ഞാൻ ഹജ്ജ് പോകാൻ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. അത് എൻ്റെ വിധിയിലുണ്ടെങ്കിൽ, അതിനെ തടയാൻ ആർക്കും കഴിയില്ല, അമർ പിന്നീട് പറഞ്ഞു. അനുഗ്രഹീതനായ ഈ മനുഷ്യനോടൊപ്പം പൈലറ്റുമാരും എയർഹോസ്റ്റസും ഫോട്ടോയെടുത്തതും വൈറലായി.
വിശ്വാസത്തിൻ്റെയും ദൃഢനിശ്ചയത്തിൻ്റെയും പ്രതീകം
അമർ അൽ ഗദ്ദാഫിയുടെ ഹജ്ജ് യാത്ര, വിശ്വാസത്തിൻ്റെ ശക്തിയും, വിധിയുടെ നിർണ്ണായകതയും തെളിയിക്കുന്നതാണ്. തടസ്സങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് ലക്ഷ്യത്തിലെത്തിയ അദ്ദേഹത്തിൻ്റെ അനുഭവം, വിശ്വാസം, പ്രതീക്ഷ, ദൃഢനിശ്ചയം എന്നിവയുടെ മഹത്വം ഓർമ്മപ്പെടുത്തുന്നു. ഇത് ലക്ഷോപലക്ഷം വിശ്വാസികൾക്ക് പ്രചോദനമായി മാറുമെന്നതിൽ സംശയമില്ല.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





