കൊച്ചി: എറണാകുളം ഞാറക്കൽ വളപ്പ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി. യമൻ പൗരന്മാരായ സഹോദരങ്ങളെയാണ് കാണാതായത്.
കോയമ്പത്തൂരിൽ നിന്ന് വന്ന ഏട്ടംഗ സംഘത്തിൽ ഉൾപ്പെട്ട വിദ്യാര്‍ത്ഥികളാണ് ഇരുവരും. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.
ഇരുവര്‍ക്കായി തെരച്ചിൽ ആരംഭിച്ചു. യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്. ഏഴംഗ സംഘത്തിനൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് സഹോദരങ്ങളായ ജുബ്രാനും അബ്ദുൽ സലാമും തിരയിലകപ്പെട്ടത്. കോസ്റ്റൽ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍ രത്നം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.
കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഞാറയ്ക്കല്‍ വളപ്പില്‍ ബീച്ചിലാണ് ഇവര്‍ കുളിക്കാനെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാര്‍ഥികള്‍ ഇങ്ങോട്ടേക്കെത്തിയത്.
പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ ഭാഷാപരമായ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.
12:30-ഓടെയാണ് കുളിക്കാനിറങ്ങിയവരില്‍ രണ്ടുപേരെ കാണാതായത്. കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് മുമ്പും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.





