കാസര്‍കോട്: സഊദിയില്‍ കാസര്‍കോട് ഏണിയാടി സ്വദേശി വെടിയേറ്റ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കുറ്റിക്കോല്‍ ഏണിയാടിയിലെ ബഷീര്‍(42) ആണ് കൊല്ലപ്പെട്ടത്. ദക്ഷിണ സഊദിയിലെ ബീശയിൽ ആണ് ദാരുണ സംഭവം. ഞായറാഴ്ച രാവിലെയാണ് മരിച്ച വിവരം ലഭിച്ചതെന്ന് സഹോദരന്‍ അബൂബക്കര്‍ പറഞ്ഞു. എങ്ങനെയാണ് വെടിയേറ്റതെന്ന വിവരം വ്യക്തമല്ലെന്നും സ്‌പോണ്‍സറുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ഇന്നലെ രാത്രി കടയിൽ നിന്ന് പാർസൽ വാങ്ങി റൂമിലേക്ക് പോയതായിരുന്നുവെന്നാണ് ഏറ്റവും ഒടുവിൽ ഇദ്ദേഹത്തെ കണ്ടവർ പറയുന്നത്. തുടർന്ന് 12 മണിയോടെ ബീശ നഗിയയിലെ റൂമിന് സമീപനം വാഹനം വൃത്തിയാക്കുന്നതിനിടയിൽ അജ്ഞാത വാഹനത്തിൽ എത്തിയവർ വെടിവെച്ച് കടന്നു കളയുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ എത്തുമ്പോൾ ഇദ്ദേഹം തന്റെ കാറിന്റെ ഡിക്കി ഭാഗത്ത് വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പോലീസിൽ വിവരം അറിയിച്ചു ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ മരണപ്പെട്ടു. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായാണ് വിവരം. കൊലക്ക് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. ഐ സി എഫിന്റെ പ്രവർത്തകനാണ്.
മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയാണ് ബഷീര്‍. മുഹമ്മദിന്റെയും പരേതയായ മറിയുമ്മയുടെയും മകനാണ്. നസ്രിയയാണ് ഭാര്യ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
