മോസ്കോ: റഷ്യയിലെ ബ്രയാന്‍സ്ക് മേഖലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ ഏഴ് മരണം. 30 ലധികം പേര്‍ക്ക് പരിക്കേറ്റു. മോസ്കോയില്‍ നിന്നും ക്ലിമോവിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. റെയില്‍വേ ട്രാക്കിന് മുകളിലുള്ള പാലം തകര്‍ന്ന് ട്രാക്കിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.
ശനിയാഴ്ച അര്‍ധരാത്രി റഷ്യയിലെ വൈഗോണിച്സ്കിയിലാണ് അപകടം. യുക്രെയിനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണിത്. ഗതാഗത നിയന്ത്രണത്തിലെ നിയമവിരുദ്ധമായ ഇടപെടലാണ് ബ്രിഡ്ജ് തകരാന്‍ കാരണമായതെന്ന് റഷ്യ കുറ്റപ്പെടുത്തി. അപകടത്തില്‍ ലോക്കോപൈലറ്റും മരിച്ചതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും റഷ്യന്‍ എമര്‍ജന്‍സി മന്ത്രാലയം പ്രതികരിച്ചു.





