പെരുന്നാളിന് ശേഷം റിയാദിലേക്ക് മടങ്ങാനിരുന്ന പെരിന്തൽമണ്ണ സ്വദേശി മരണപ്പെട്ടു

0
1192

റിയാദ്: നാട്ടിൽ ലീവിന് പോയ യുവാവ് നാട്ടിൽ മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ബിടാത്തിയിലെ പാറക്കുളവൻ മൻസൂർ എന്ന മണി  ആണ് നാട്ടിൽ വെച്ച് മരണപ്പെട്ടത്. റിയാദ് സുലൈയിൽ ഡ്രൈവിംഗ് ലൈസൻസിന്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തു വരികയായിരുന്നു. നാൽപ്പത്തിയാറു വയസായിരുന്നു.

ആലിപ്പറമ്പ് ബിടാത്തിയിലെ പരേതനായ പാറക്കുളവൻ അബ്ദുവിൻ്റെ മകനാണ്. ഭാര്യ :
തെക്കത്ത് ഹസ്റത്ത് താഴെക്കോട്. മക്കൾ: റിൻഷ ഷെറിൻ, മുഹമ്മദ് റിഷാൽ, ഫാത്തിമ റിഫ. രാവിലെ 9 മണിക്ക് ബിടാത്തി ജുമാമസ്ജിദിൽ ജനാസ നമസ്ക്കാരവും ശേഷം ഖബറടക്കവും നടക്കും.

ലീവിന് നാട്ടിൽ പോയ ഇദ്ദേഹം ബലിപെരുന്നാൾ കഴിഞ്ഞ് ഉടൻ റിയാദിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു. ബിപി ക്രമതീതമായി കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും മരണപ്പെടുകയായിരുന്നു. ലൈസൻസ് പരമായ ജോലികളിൽ ഏർപ്പെടുന്ന ആളായതിനാൽ റിയാദിൽ വൻ സൗഹൃദം തന്നെയുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക