സഊദി വിസിറ്റിങ് വിസ സ്റ്റാമ്പിങ്: VFS ൽ മൾട്ടിവിസ അപ്പോയിന്റ്റ്മെന്റ് ലഭ്യമായി; മാറ്റമില്ലാതെ സഊദിയിലെ വിസിറ്റിങ് വിസ അപേക്ഷ സിസ്റ്റം

0
1239

കോഴിക്കോട്/റിയാദ്: സഊദി വിസിറ്റിങ് വിസ സ്റ്റാമ്പിങ്ങിനായി VFS ൽ അപ്പോയിന്റ്റ്മെന്റ് ലഭ്യമായിത്തുടങ്ങി. വിസ ലഭിക്കുന്നവർക്ക് ഇപ്പോൾ VFS അപ്പോയിന്റ്മെന്റ് സൈറ്റിൽ കയറി ഡേറ്റ് ബുക്ക് ചെയ്യാം. നിലവിൽ വിഎഫ്എസ് കേന്ദ്രങ്ങളിൽ ജൂണ്‍ 16 മുതലുള്ള അപ്പോയ്ന്റ്മെന്റുകൾ ലഭ്യമാണ്. നേരത്തെ ഒഴിവാക്കിയ മൾട്ടി അപ്പോയിന്റ്മെന്റ് ഓപ്ഷൻ VFS ൽ ലഭ്യമാണെങ്കിലും സഊദി അറേബ്യയിൽ ഇത് വരെ മൾട്ടി വിസ സെലക്ഷൻ പഴയത് പോലെ ലഭ്യമല്ല.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

അതാത് രാജ്യത്തെ സഊദി എംബസി/കോൺസുലേറ്റ്കളുടെ തീരുമാനം ആയിരിക്കും അന്തിമം. അതായത് ഒടുവിലത്തെ അപ്ഡേറ്റ് പോലെ മൾട്ടി നൽകണോ സിംഗിൾ നൽകണോ എന്ന് കോൺസുലെറ്റുകളുടെയും എംബസികളുടെയും തീരുമാനം പോലെയിരിക്കും. ഹജ്ജ് കഴിയുന്നതോടെ എല്ലാം പഴയത് പോലെ ആകുമെന്ന വിശ്വാസത്തിലാണ് സഊദി പ്രവാസികൾ

കഴിഞ്ഞ ഫെബ്രുവരിയിലാണ് 365 ദിവസത്തിന്റെ മള്‍ട്ടിപ്ള്‍ വിസിറ്റ് വിസകള്‍ വിഎഫ്എസിന്റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്. ഇതോടെ സഊദിയില്‍ നിന്ന് മള്‍ട്ടിപ്ള്‍ വിസയെടുത്തവര്‍ക്കെല്ലാം സിംഗിള്‍ വിസകളാണ് ലഭിച്ചത്. പിന്നീട് VFS സഊദിലേക്കുള്ള സന്ദർശക വിസ സ്റ്റാമ്പ്പിങ് ജൂൺ പത്ത് നിർത്തി വെക്കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം മുതല്‍ വിഎഫ്എസില്‍ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 16 മുതലുള്ള തിയ്യതികളില്‍ മള്‍ട്ടിപ്ള്‍ വിസകള്‍ക്ക് അപോയിന്‍മെന്റ് ലഭിച്ചു തുടങ്ങിയത്. 

ഹജ് തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മള്‍ട്ടിപ്ള്‍ വിസ സ്റ്റാമ്പിംഗ് നിര്‍ത്തിവെച്ചിരുന്നതെന്ന് വിഎഫ്എസ് വ്യക്തമാക്കിയിരുന്നു. നേരത്തെ വിസ ലഭിച്ചിട്ടും സ്റ്റാമ്പ് ചെയ്യാത്തവര്‍ക്ക് ഇപ്പോള്‍ അപോയിന്‍മെന്റെടുക്കാന്‍ സാധിക്കും. കേരളത്തില്‍ കോഴിക്കോട് മിനി ബൈപാസിലും കൊച്ചിയിലുമാണ് വിഎഫ്എസ് താശീര്‍ കേന്ദ്രങ്ങളുള്ളത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക