ഫിലിപ്പൈന്‍സ് സന്ദർശിക്കാം ഇനി വിസയില്ലാതെ; ഇന്ത്യക്കാരെ വരൂ……, ടൂറിസം ആസ്വദിക്കാം

0
842

വിസയില്ലാതെ പ്രവേശനത്തിന് രണ്ട് രീതികള്‍,  ഇ-വിസ സംവിധാനം തുടരും

ഇന്ത്യക്കാര്‍ക്ക് ഇനി വിസ ഇല്ലാതെ ഫിലിപ്പൈന്‍സിലേക്ക് ടൂറിസ്റ്റായി പോകാം. പുതിയ വിസ-ഫ്രീ എന്‍ട്രി സംവിധാനത്തിലൂടെ യാത്രകള്‍ കൂടുതല്‍ എളുപ്പമാകും. ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന പുതിയ സംവിധാനത്തില്‍ രണ്ട് രീതിയില്‍ ഇന്ത്യക്കാര്‍ക്ക് ഫിലിപ്പൈന്‍സിലെത്താം.

വിസകൾ, അതിന് ആവശ്യമുള്ള രേഖകള്‍

14 ദിവസം: രണ്ട് തരം ഫ്രീ-എന്‍ട്രി വീസകളാണ് ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്നത്. 14 ദിവസം സന്ദര്‍ശിക്കുന്നതിനുള്ളതിനുള്ള വീസ കര്‍ശമായി ടൂറിസ്റ്റുകള്‍ക്കുള്ളതാണ്. ഈ വിസ കാലാവധി നീട്ടാനോ മറ്റ് വീസകളിലേക്ക് മാറ്റാനോ പറ്റില്ല. ആറു മാസത്തെ കാലാവധിയുള്ള ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, താമസിക്കുന്ന സ്ഥലത്തിന്റെ രേഖ, റിട്ടേണ്‍ വിമാന ടിക്കറ്റ്, ആവശ്യമായ ബാങ്ക് ബാലന്‍സ് എന്നിവ വേണം.


30 ദിവസം: മുപ്പത് ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വീസ, തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്കുള്ളതാണ്. ഓസ്‌ട്രേലിയ, ജപ്പാന്‍, അമേരിക്ക, ഷെന്‍ഗന്‍ രാജ്യങ്ങള്‍, സിങ്കപ്പൂര്‍, യുകെ എന്നിവിടങ്ങളിലെ വീസയോ റെസിഡന്‍സ് പെര്‍മിറ്റോ ഉള്ളവര്‍ക്കാണ് ഈ വീസയില്‍ ഫ്രീ എന്‍ട്രി നല്‍കുന്നത്. ഈ വീസയുടെയും കാലാവധി നീട്ടാനോ മാറ്റാനോ കഴിയില്ല.

ഇ-വീസ സൗകര്യം തുടരും
ഫിലിപ്പൈന്‍സിലേക്ക് ഇന്ത്യക്കാര്‍ക്ക് ഇ-വീസ സൗകര്യം തുടരും. ഫ്രീ എന്‍ട്രി വീസ ലഭിക്കാത്തവര്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. 30 ദിവസത്തെ സിംഗിള്‍ എന്‍ട്രിയാണ് ലഭിക്കുന്നത്. പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖ, താമസ രേഖ, റിട്ടേണ്‍ വിമാന ടിക്കറ്റ്, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവ സഹിതം evisa.gov.ph എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ അപേക്ഷിക്കണം.