റിയാദ്: സഊദിയിലേക്കുളള മൾട്ടിപ്ൾ വിസിറ്റ് വിസകൾക്കുള്ള vfs അപ്പോയിന്റ്മെന്റ് ഇന്ത്യയിലെ വിഎഫ്എസ് കേന്ദ്രങ്ങൾ സ്വീകരിച്ചു തുടങ്ങി. ജൂൺ 16 മുതൽ അപോയിന്റ്മെന്റ് തിയ്യതികൾ ലഭ്യമാണ്. നിലവിൽ vfs സൈറ്റ് വഴി ജൂൺ 16 മുതൽക്കുള്ള അപ്പോയ്ന്റ്മെന്റ് നേടാനാകും.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കഴിഞ്ഞ ഫെബ്രുവരിയിലാണ് 365 ദിവസത്തിന്റെ മൾട്ടിപ്ൾ വിസിറ്റ് വിസകൾ വിഎഫ്എസിന്റെ വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായത്. ഇതോടെ സൗദിയിൽ നിന്ന് മൾട്ടിപ്ൾ വിസയെടുത്തവർക്കെല്ലാം സിംഗിൾ വിസകളാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം മുതൽ വിഎഫ്എസിൽ ഇന്ത്യക്കാർക്ക് ജൂൺ 16 മുതലുള്ള തിയ്യതികളിൽ മൾട്ടിപ്ൾ വിസകൾക്ക് അപോയിൻമെൻ്റ് ലഭിക്കുന്നുണ്ട്. ഹജ് തയ്യാറെടുപ്പുകളുടെ ഭാഗമായാണ് മൾട്ടിപ്ൾ വിസ സ്റ്റാമ്പിംഗ് നിർത്തിവെച്ചിരുന്നതെന്ന് വിഎഫ്എസ് വ്യക്തമാക്കിയിരുന്നു. നേരത്തെ വിസ ലഭിച്ചിട്ടും സ്റ്റാമ്പ് ചെയ്യാത്തവർക്ക് ഇപ്പോൾ അപോയിൻമെൻ്റെടുക്കാൻ സാധിക്കും. കേരളത്തിൽ കോഴിക്കോട് മിനി ബൈപാസിലും കൊച്ചിയിലുമാണ് വിഎഫ്എസ് താശീർ കേന്ദ്രങ്ങളുള്ളത്.
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
