നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്
ദമാം: സഊദിയിൽ മലയാളി യുവാവ് ടാങ്കർ ലോറി തട്ടി മരിച്ചു. സഊദിയിലെ കിഴക്കൻ മേഖലയിലെ അൽകോബാറിലാണ് ദാരുണ സംഭവം ഉണ്ടായത്. കണ്ണൂർ മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉന്മേഷ്(45) ഇടവൻ പുലിയചെറിയത്താണ് മരിച്ചത്. അൽകോബാറിലെ ജോലി സ്ഥലത്ത് വെച്ചാണ് അപകടം. എട്ട് മാസം മുമ്പാണ് ഉന്മേഷ് സഊദിയിലെത്തിയത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
വാട്ടർ കമ്പനിയിൽ വാച്ച്മാനായി ജോലി ചെയ്തു വരുന്നതിനിടെയാണ് അപകടം. ടാങ്കർ ലോറി ഇദ്ദേഹത്തിന്റെ ശരീരത്തിൽ കൂടി കയറിയിറങ്ങുകയായിരുന്നു. ജോലിയിൽ തുടരാൻ താൽപര്യമില്ലാത്തതിനാൽ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് അപകടത്തിൽപ്പെട്ടത്.
മൃതദേഹം ദമാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ലോക കേരളസഭാംഗം നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ബന്ധുക്കൾ.