കൊല്ലം: വീട് പണിക്കിടെ രണ്ടാം നിലയിൽ നിന്ന് താഴെ വീണ തൊഴിലാളി അത്ഭുതകരമായി രക്ഷപ്പെട്ടു. കൊല്ലം പുനലൂരിലാണ് സംഭവം. വീട് പണിക്കിടെ രണ്ടാം നിലയിൽ നിന്ന് വീണ തൊഴിലാളി താഴെയുള്ള കരാറുകാരന്റെ കയ്യിൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായി.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
കാൽ വഴുതി താഴേക്ക് വീണ പ്ലാച്ചേരി സ്വദേശിയായ ശങ്കറിനെ കരാറുകാരനായ ഗണേശൻ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെയായിരുന്നു സംഭവം. നിർമ്മാണ ജോലിയുടെ ഭാഗമായി തട്ടിളക്കുന്നതിനിടെ ശങ്കർ നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു. അപകടം കണ്ടു നിന്ന ഗണേശൻ്റ സമയോചിത ഇടപെടലാണ് രക്ഷയായത്. ശങ്കറിൻ്റെ കാലിന് നിസാര പരിക്കേറ്റു. അപകടത്തിന് ശേഷവും ജോലി പൂർത്തിയാക്കിയാണ് ശങ്കർ മടങ്ങിയത്.
രക്ഷകന്റെ കരങ്ങളായി കരാറുകാരൻ; വീട് പണിക്കിടെ രണ്ടാം നിലയിൽ നിന്ന് താഴെ വീണ തൊഴിലാളിയെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ വീഡിയോ കാണാം 👇