സഊദി അറേബ്യ മദ്യനിരോധനം പിൻവലിക്കുമെന്ന്; വ്യാജ വാർത്ത റിപ്പോർട്ട് ചെയ്ത് INDIA TODAY യും കേരള കൗമുദിയും

0
4251

റിയാദ്: സഊദി അറേബ്യ, 2034-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി 600 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യം നിയമവിധേയമാക്കാൻ പദ്ധതിയിടുന്നുവെന്ന് റിപ്പോർട്ടുമായി പാശ്ചാത്യ മാധ്യമങ്ങൾ. പഞ്ചനക്ഷത്ര ഹോട്ടലുകൾ പോലുള്ള ലൈസൻസുള്ള സ്ഥലങ്ങളിൽ വൈൻ, ബിയർ, സൈഡർ എന്നിവയുടെ വിൽപ്പന അനുവദിക്കുമെന്നാണ് റിപ്പോർട്ട്. കേട്ട പാതി കേൾക്കാത്ത പാതി വാർത്ത അതേപടി നൽകിയിരിക്കുയാണ് TIMES OF INDIA യും.

ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മദ്യം അനുവദിക്കുന്നത് യുഎഇയുമായും ബഹ്‌റൈനുമായും മത്സരിക്കാൻ രാജ്യത്തെ സഹായിക്കുമെന്ന് സൗദി അറേബ്യ വിശ്വസിക്കുന്നുവെന്നാണ് TIMES OF INDIA റിപ്പോർട്ടിൽ സമർത്ഥിക്കുന്നത്.  അതിയാഥാസ്ഥിതിക രാജ്യമായിരുന്ന സൗദി അറേബ്യ, 2034-ലെ ലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നതിന് മുന്നോടിയായി 600 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യം നിയമവിധേയമാക്കാൻ പദ്ധതിയിടുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കീഴിൽ രാജ്യം ഇതിനകം തന്നെ ലിബറൽ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും സ്ത്രീകൾക്ക് വാഹനമോടിക്കാൻ അനുമതി നൽകുകയും, സിനിമാശാലകൾ വീണ്ടും തുറക്കുകയും, സംഗീത കച്ചേരികൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നും ചൂണ്ടികാണിച്ചാണ് മദ്യവും അനുവദിക്കുന്നുവെന്ന തരത്തിൽ റിപ്പോർർട്ടുകൾ മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നത്. 600 ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ, ആഡംബര റിസോർട്ടുകൾ, പ്രവാസി സൗഹൃദ കോമ്പൗണ്ടുകൾ എന്നിവയുൾപ്പെടെ ലൈസൻസുള്ള സ്ഥലങ്ങളിൽ സഊദി അറേബ്യ വൈൻ, ബിയർ, സൈഡർ എന്നിവയുടെ വിൽപ്പന അനുവദിക്കുമെന്നാണ് ദി യുഎസ് സൺ റിപ്പോർട്ട് ചെയ്തത്.


ടൂറിസത്തെ മുൻനിർത്തിയാണ് സഊദി അറേബ്യ സോഫ്റ്റ് ആൽക്കഹോൾ അനുവദിക്കുന്നതെങ്കിലും, പൊതുസ്ഥലങ്ങളിലും വീടുകളിലും കടകളിലും പൊതുവെ മദ്യനിരോധനം തുടരുമെന്നാണ് ദി സൺ ന്റെ കണ്ടെത്തൽ. 73 വർഷം പഴക്കമുള്ള മദ്യനിരോധനം സഊദി അവസാനിപ്പിക്കുന്നുവെന്നും
2034 ലോകകപ്പിന് മുന്നോടിയായി ബിയറും വൈനും അനുവദിക്കാനുള്ള നീക്കം സൗദി അറേബ്യയുടെ 73 വർഷത്തെ മദ്യ വിൽപ്പനയ്ക്കും ഉപഭോഗത്തിനും ഏർപ്പെടുത്തിയ വിലക്ക് അവസാനിപ്പിക്കുമെന്നും യുകെയിലെ മെട്രോയും റിപ്പോർട്ട് ചെയ്തു.  

അതേസമയം, സഊദിയിൽ 73 വർഷം പഴക്കമുള്ള മദ്യനിരോധനം നീക്കുമെന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും ഇത്തരത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സഊദി അറേബ്യ ഔദ്യോഗികമായി അറിയിച്ചു. ഇംഗ്ലീഷ് പത്രങ്ങളിൽ പുറമെ കേരളത്തിൽ നിന്നിറങ്ങുന്ന ചില മലയാള മാധ്യമങ്ങളും വ്യാജവാർത്ത പ്രസിദ്ധീകരിച്ചിരുരുന്നു. ന്