മക്ക: ഹജ്ജ് കർമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങായ അറഫ സംഗമത്തിൽ ഇത്തവണ ഖുതുബ നിർവഹിക്കുക ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്. ലോക മുസ്‌ലിംകളുടെ പരിച്ഛേദമായി പങ്കെടുക്കുന്ന ഇരുപതു ലക്ഷത്തിലേറെ വരുന്ന തീർഥാടകരെയും ലോകത്തെ 150 കോടിയിലേറെ വരുന്ന മുസ്ലിംകളെയും അഭിസംബോധന ചെയ്തുള്ളതാണ് അറഫ ഖുതുബ.
അറഫ സംഗമത്തിനിടെ ഉദ്ബോധന പ്രസംഗം നിർവഹിക്കാൻ ശൈഖ് ഡോ. സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദിനെ ചുമതലപ്പെടുത്താൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയതായി ഹറംമതകാര്യ വകുപ്പ് അറിയിച്ചു. പ്രവാചക മാതൃക പിന്തുടർന്നുള്ള അറഫ പ്രസംഗത്തിലെ സന്ദേശങ്ങൾക്ക് മുസ്ലിം ലോകം വലിയ പ്രാധാന്യമാണ് നൽകുന്നത്.