കൊച്ചി: എറണാകുളത്ത് റോഡിലേക്ക് മറിഞ്ഞുവീണ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കുമ്പളം നോർത്ത് പള്ളിയിലെ ഉസ്താദായ അബ്ദുൽ ഖഫൂർ ആണ് മരിച്ചത്. ഇതേ പോസ്റ്റിൽ ഇടിച്ച് കുമ്പളം ക്ഷേത്രത്തിലെ ശാന്തിയായ സുരേഷിനും പരിക്കേറ്റു.രണ്ടാഴ്ച മുൻപ് സ്ഥാപിച്ച പോസ്റ്റ് കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് വീഴുകയായിരുന്നു.
പാലക്കാട് മണ്ണാർക്കാട് കുമരമ്പത്തൂർ ജംഗ്ഷനിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറിയെങ്കിലും വാഹനം മറയാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. കോഴിക്കോട് ദേശീയപാതയിൽ ഇന്ന് പുലർച്ചെയാണ് ആണ് അപകടം.