മലപ്പുറം: സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കത്തിൽ റാപ്പർ ഡാബ്സിയും സുഹൃത്തുക്കളും അറസ്റ്റിൽ. ചങ്ങരംകുളം പൊലീസാണ് ഡാബ്സിയെയും സുഹൃത്തുക്കളെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. കാഞ്ഞിയൂർ സ്വദേശി ബാസിലിന്‍റെയും പിതാവിന്‍റെയും പരാതിയിലാണ് പൊലീസ് നടപടി.