വടക്കഞ്ചേരി: പാലക്കാട് വടക്കഞ്ചേരിയിൽ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ്. 30 കാരിയായ റജീനയെയാണ് തിങ്കളാഴ്ച മുതൽ കാണാതായത്. കുട്ടികൾക്കുള്ള പാഠ പുസ്തകം വാങ്ങാനെന്ന് പറഞ്ഞാണ് റജീന വീട്ടിൽ നിന്നിറങ്ങിയതെന്ന് ചീക്കോട് സ്വദേശി സുൽത്താൻ വടക്കഞ്ചേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
യുവതി മൊബൈൽ ഫോൺ എടുക്കാതെയാണ് വീട്ടിൽ നിന്നിറങ്ങിയത്. കയ്യിലുള്ളത് 4,500 രൂപ മാത്രമാണ്. ഭാര്യയ്ക്ക് ചെറിയ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഭർത്താവ് പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക





