റിയാദ്: തൊഴിൽ
നിയമത്തിലും എക്സിക്യൂട്ടീവ് ചട്ടങ്ങളിലും പുതിയ ഭേദഗതികൾ വരുത്തിയതായി സഊദി മാനവ വിഭവശേഷി, സാമൂഹിക വികസന വകുപ്പ് മന്ത്രി അഹമ്മദ് അൽ-രാജ്ഹി പ്രഖ്യാപിച്ചു. തൊഴിൽ മേഖലയിൽ സുതാര്യതയും കൃത്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനനുയോജ്യമായ വിധം ലംഘനങ്ങളും പിഴകളും പരിഷ്കരിച്ചു.
പുതിയ തൊഴിൽ സാഹചര്യങ്ങളായ വിദൂര ജോലി (റിമോട്ട് വർക്ക്), ഫ്ലെക്സിബിൾ വർക്ക് എന്നിവയ്ക്ക് അനുസൃതമായാണ് പുതിയ ഭേദഗതികൾ. നിയമം പാലിക്കാൻ ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കുകയും തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുംവിധമാണ് പുതിയ പിഴകൾ ക്രമീകരിച്ചിട്ടുള്ളത്. “ഇസ്തിത്ല” പ്ലാറ്റ്ഫോമിൽ മന്ത്രാലയം പ്രസിദ്ധീകരിച്ച പുതിയ പട്ടികയിൽ ചെറുതും ഗുരുതരമായതുമായ നിരവധിചെറുതും ഗുരുതരമായതുമായ നിരവധി ലംഘനങ്ങൾ ഉൾപ്പെടുന്നു. സ്ഥാപനത്തിന്റെ വലുപ്പത്തിനനുസരിച്ച് എ,ബി,സി എന്നിങ്ങിനെ മൂന്ന് വിഭാഗമായാണ് തരംതിരിച്ചിട്ടുള്ളത്. 20 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾ സി വിഭാഗത്തിലാണ് ഉൾപ്പെടുക. 21-നും 49-നും ഇടയിൽ തൊഴിലാളികൾ ഉള്ള സ്ഥപാനങ്ങൾ ബി വിഭാഗത്തിലും, 50 ഓ അതിൽ കുടുതലോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ എ വിഭാഗത്തിലും ഉൾപ്പെടുന്നു.
