പീരുമേട്: തമിഴ്നാട്ടിൽ ബൈക്കിൽ ലോറിയിടിച്ച് അമ്മയും മൂന്നുവയസ്സുകാരിയായ മകളും മരിച്ചു. പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിന്റെയും ജെസിയുടെയും മകൾ പ്രിയങ്ക (31), മകൾ കരോളിനി (3) എന്നിവരാണ് മരിച്ചത്.
പ്രിയങ്ക ഭർത്താവ് ശരവണനൊപ്പം ചെന്നൈക്ക് സമീപം മാധവരത്ത് താമസിച്ച് സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരുകയായിരുന്നു. മൂന്നുപേരും മാധവരത്തുനിന്ന് പാടിയിലേക്ക് ശനിയാഴ്ച രാവിലെ ബൈക്കിൽ യാത്രചെയ്യവെ, എതിരേവന്ന ലോറി ഇടിക്കുകയായിരുന്നു.