ലോകസുന്ദരിമാര്‍ക്ക് ‘പാദ പൂജ’; സ്ത്രീകളെ കൊണ്ട് കാലുകഴുകിച്ചെന്ന് പരാതി

ലോകസുന്ദരിപ്പട്ടത്തിനായി മല്‍സരിക്കുന്ന യുവതികള്‍ക്ക് ‘പാദ പൂജ’ നടത്തിയതുമായി ബന്ധപ്പെട്ട് തെലങ്കാനയില്‍ വന്‍ വിവാദം. സഹസ്ര സ്തംഭ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായാണ് സൗന്ദര്യ മല്‍സരത്തിനെത്തിയവര്‍ക്ക് സംഘാടകര്‍ പാദപൂജ നടത്തിയത്. യുനെസ്കോയുടെ പൈതൃകപ്പട്ടികയില്‍ ഇടം നേടിയ രാമപ്പ ക്ഷേത്രത്തിന് മുന്നില്‍ വൊളന്‍റിയര്‍മാരാണ് മല്‍സരാര്‍ഥികളുടെ കാലുകള്‍ കഴുകി തുടച്ചത്.

ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പായി പാദശുദ്ധി വരുത്തണമെന്ന ആചാരം പാലിക്കാനാണ് ചടങ്ങ് നടത്തിയതെന്നാണ് മിസ് വേള്‍‌ഡ് ഓര്‍ഗനൈസേഷന്‍ അവരുടെ സമൂഹമാധ്യമ പേജില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ശരീരത്തെയും ആത്മാവിനെയും ശുദ്ധീകരിക്കുന്നതിന്‍റെ പ്രതീകാത്മക ചടങ്ങാണെന്നും ആദരപൂര്‍വമാണ് മല്‍സരാര്‍ഥികള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നും കുറിപ്പില്‍ പറയുന്നു.