പട്‌ന: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞ് ബിഹാര്‍ പൊലീസ്. കോണ്‍ഗ്രസിന്റെ ന്യായ് സംവാദ് പരിപാടിയുടെ ഭാഗമായി ദര്‍ഭംഗയിലെ അംബേദ്കര്‍ ഹോസ്റ്റലിലേക്ക് വിദ്യാര്‍ത്ഥികളുമായി സംവദിക്കാന്‍ എത്തിയപ്പോഴാണ് രാഹുലിനെ പൊലീസ് തടഞ്ഞത്. എന്നാല്‍ പൊലീസ് തടയാന്‍ ശ്രമിച്ചിട്ടും രാഹുല്‍ വേദിയിലേക്ക് എത്തി. വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
‘നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്’ എന്നാണ് രാഹുല്‍ എക്‌സില്‍ കുറിച്ചത്. ‘നിതീഷ് ജീ, മോദി ജീ, നിങ്ങള്‍ക്കു കഴിയുമെങ്കില്‍ തടഞ്ഞുനോക്ക്. ജാതി സെന്‍സസിന്റെ കൊടുങ്കാറ്റ് സാമൂഹിക നീതി, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ വിപ്ലവം സൃഷ്ടിക്കും’-രാഹുല്‍ ഗാന്ധി പറഞ്ഞു.