സഊദിയിൽ മരിച്ച മകന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ; കോഴിക്കോട് സ്വദേശിയുടെ മൃതദേഹം ഒരു മാസമായി മോർച്ചറിയിൽ

0
903

ദമാം: സഊദിയിൽ മരണപ്പെട്ട മകന്റെ മരണത്തിൽ ദൂരൂഹത ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തിയതോടെ മകന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നത് അനിശ്ചിതത്വത്തിൽ. കിഴക്കൻ സഊദിയിലെ ദമാമിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട് പറമ്പിൽ ബസാർ സ്വദേശി റിനോൾഡ് കിരണിന്റെ മൃതദേഹമാണ് നടപടികൾ പൂർത്തിയായിട്ടും മോർച്ചറിയിൽ കഴിയുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

ദുരൂഹത ആരോപിക്കുന്ന മാതാപിതാക്കൾ, ആത്മഹത്യ ആണെന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടും പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ടും അംഗീകരിക്കാൻ തയ്യാറാവാത്തതാണ് അനിശ്ചിതത്വം ഉണ്ടാകുന്നത്. പോസ്റ്റമോർട്ടം റിപ്പോർട്ടിലും സഊദി അന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിലും മരണം ആത്മഹത്യയാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ, സ്പോൺസറുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതിനാൽ മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ് മാതാപിതാക്കൾ.

എട്ട് വർഷമായി ദമാമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു റിനോൾഡ് കിരൺ. ഇതിനിടെ സ്‌പോൺസറിൽ നിന്നും കുടുംബത്തിൽ നിന്നും മകൻ പീഡനം നേരിട്ടതായി മാതാപിതാക്കൾ അരോപിച്ചിരുന്നു. എന്നാൽ എട്ട് വർഷമായി ജോലി ചെയ്യുന്ന സ്‌പോൺസറെയും കുടുംബത്തെയും മരണത്തിന് ശേഷം കുറ്റപ്പെടുത്തുന്നതിൽ സത്യമില്ലെന്നാണ് സാമൂഹിക പ്രവർത്തകൻ പറയുന്നത്.

ഇക്കഴിഞ്ഞ ഏപ്രിൽ 12നാണ് റിനോൾഡിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് വിശദ അന്വേഷണം നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് നിയമനടപടികളുമായി സഹകരിച്ച സാമൂഹിക പ്രവർത്തകൻ നാസ് വക്കം പറയുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും സുരക്ഷാ വിഭാഗത്തിന്റെ അന്വേഷണ റിപ്പോർട്ടിലും ഇത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ എല്ലാം പൂർത്തിയായിട്ടുണ്ട്. എന്നാൽ, മാതാപിതാക്കളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് ആണ് ഒരു മാസമായി മൃതദേഹം മോർച്ചറിയിൽ കിടത്തിയിരിക്കുയാണ്. മാതാപിതാക്കളിൽ നിന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് മാത്രമാണ് ലഭിക്കാനുള്ളത്. ഇത് വൈകിയാൽ സഊദി നടപടി ക്രമം അനുസരിച്ച് മൃതദേഹം ഇവിടെ മറവ് ചെയ്യേണ്ടി വരുമെന്നും സാമൂഹ്യ പ്രവർത്തകൻ കുടുംബത്തെ ഓർമിപ്പിക്കുന്നു.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക