‘മുഹമ്മദ്, എന്തൊരു ജോലിയാണ് നിങ്ങളുടേത്; രാത്രി ഉറങ്ങാറുണ്ടോ’; സഊദി കിരീടാവകാശിയോട് ട്രംപിന്റെ ചോദ്യം, പുഞ്ചിരിച്ച് എം ബി എസ്

0
3095

റിയാദ്: ”മുഹമ്മദ്, നിങ്ങൾ രാത്രിയിൽ ഉറങ്ങാറുണ്ടോ? എങ്ങനെയാണ് നിങ്ങൾ ഉറങ്ങുന്നത്? എന്തൊരു ജോലിയാണ് നിങ്ങളുടെത്? ഇത്രയധികം ജോലിഭാരത്തിനിടയിൽ എങ്ങനെ ഉറങ്ങുന്നു. സഊദി കിരീടവകാശിയെ വാനോളം പുകഴ്ത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റിയാദിൽ ഉന്നത ബിസിനസുകാരുടെ സമ്മേളനം അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.

ലോകത്തിലെ പ്രധാന ബിസിനസ് കേന്ദ്രമാക്കി റിയാദിനെ മാറ്റിയതിനായിരുന്നു സഊദി കിരീടാവകാശിയെ ട്രംപ് പ്രശംസിച്ചത്. റിയാദിന്റ വികസനത്തിൽ സഊദി കിരീടാവകാശിയെ പുകഴ്ത്തവെ ആയിരുന്നു ട്രംപിന്റെ ശ്രദ്ധേയമായ ഈ പരാമർശം. അദ്ദേഹം നമ്മളിൽ പലരെയും പോലെ രാത്രി മുഴുവൻ തിരിഞ്ഞുംമറിഞ്ഞും കിടക്കും. രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നവർക്ക് ഒരിക്കലും വാഗ്ദാനം ചെയ്ത വികസനത്തിലേക്ക് ജനത്തെ എത്തിക്കാൻ കഴിയില്ല’-എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.

രാത്രിയിൽ സ്വസ്ഥമായി ഉറങ്ങാൻ കഴിയുന്നവർക്ക് ഒരിക്കലും വാഗ്ദാനം ചെയ്ത വികസനത്തിലേക്ക് ജനത്തെ എത്തിക്കാൻ സാധിക്കില്ലന്നായിരുന്നു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശദീകരണം. സഊദിക്ക് ഇത്തരത്തിലുള്ള വളർച്ച കൈവരിക്കാൻ പറ്റുമോ എന്ന് സംശയിച്ചവർക്ക് മറുപടിയാണ് ഈ വളർച്ച. തനിക്ക് മുഹമ്മദ് ബിൻ സൽമാനെ വളരെ ഇഷ്ടമാണെന്നും ട്രംപ് സൂചിപ്പിച്ചു. ഇത്രയധികം ജോലിഭാരങ്ങൾക്കിടെ സൗദി കിരീടാവകാശി രാത്രിയിൽ ഉറങ്ങാറുണ്ടോയെന്നും ട്രംപ് ചോദിച്ചു. എന്നാൽ, ഒരു ജനതക്ക് നൽകുന്ന ആവേശത്തിൽ ലോക നേതാവായ ട്രംപിന്റെ പ്രശംസക്ക് പുഞ്ചിരിയായിരുന്നു സഊദി കിരീടാവകാശിയുടെ മറുപടി. ട്രംപ് നൽകിയ ഈ മാസ്സ് കമന്റിനു സദസ് കൈയടികളോടെയാണ് ട്രംപിന്റെ വാക്കുകൾ സ്വീകരിച്ചത്.