മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ രോഗി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
അതിനിടെ. ഒടുവിൽ ലഭിച്ച രണ്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. 40 പേർ കൂടി സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടത്തോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 152 ആയി. ഇതിൽ 62 പേർ ഹൈ റിസ്ക് വിഭാഗത്തിലാണ്. വളാഞ്ചേരിയിലെ നിപയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് തുടരുകയാണ്.