ഫ്ലൈനാസ് ഓഹരി സ്വന്തമാക്കാൻ അവസരം; ഒരു ഷെയറിന് 76 മുതൽ 80 റിയാൽ വരെ

0
1402

കമ്പനിയുടെ വിപണി മൂല്യം 13 മുതൽ 13.7 ബില്യൺ റിയാൽ വരെയാണ്

റിയാദ്: സഊദിയിലെ പ്രമുഖ സ്വകാര്യ എയർ ലൈൻസ് ആയ ഫ്ലൈനാസ് എയർലൈൻ ഓഹരി ഷെയറിങ് പ്രഖ്യാപിച്ചു. ഫ്ളൈനാസ് പ്രാരംഭ പബ്ലിക് ഓഫറിംഗിന്റെ (ഐപിഒ) വിലയാണ് കമ്പനി പ്രഖ്യാപിച്ചത്, ഒരു ഓഹരിക്ക് 76-80 സഊദി റിയാലായാണ് ഓഫറിംഗ് വില നിശ്ചയിച്ചിരിക്കുന്നത്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

മൊത്തം ഓഫറിംഗ്  3.9 ബില്യൺ സഊദി റിയാലിനും 4.1 ബില്യൺ സഊദി റിയാലിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് ലിസ്റ്റ് ചെയ്യുമ്പോൾ കമ്പനിയുടെ വിപണി മൂല്യം 13 ബില്യൺ സഊദി റിയാലിനും 13.7 ബില്യൺ സൗദി റിയാലിനും ഇടയിലായിരിക്കും.

ഇന്ന് (തിങ്കളാഴ്ച) ആരംഭിച്ച ഓഹരി ബുക്ക് ബിൽഡിംഗ് പ്രക്രിയ മെയ് 18 ന് വൈകുന്നേരം 3:00 ന് അവസാനിക്കും. ഐപിഒയിലെ പങ്കാളിത്തം ഓഫറിംഗ് പ്രോസ്‌പെക്ടസിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും പുറമേ, നിർദ്ദിഷ്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായിരിക്കും. അത് കമ്പനിയുടെ ഐപിഒ പേജിൽ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഫ്ളൈനാസ് ഐ പി ഒ യെ കുറിച്ച് കൂടുതൽ വിവരങ്ങൾ അവരുടെ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്. ലിങ്ക് 👇

https://www.flynas.com/ipo#

നേരത്തെ എണ്ണ ഭീമനായ സഊദി അരാംകൊ ഓഹരി വിൽപ്പന നടത്തിയപ്പോൾ ആയിരക്കണക്കിന് മലയാളികൾ ഓഹരി വാങ്ങിയിരുന്നു. എക്കാലത്തും ഉയർന്ന മൂല്യമുള്ള സഊദി അരാംകൊ ഓഹരി വാങ്ങിയവർ പിന്നീട് ഉയർന്ന മൂല്യത്തിലാണ് വിൽപ്പന നടത്തിയിട്ടുണ്ട്.

വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക