റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയിൽ വെടിയേറ്റ് 3 സ്ത്രീകൾ കൊല്ലപ്പെട്ടു. വീതികുറഞ്ഞ വഴിയിലൂടെ വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം കടന്നുപോകുന്ന വഴിയുടെ പേരിൽ തർക്കം ഉടലെടുക്കുകയും വഴക്കിനെ തുടർന്ന് വെടിവെപ്പും ഉണ്ടാകുകയായിരുന്നു.
വെടിവെപ്പ് നടന്നയുടൻ പൊലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ പിടികൂടി. ഇയാളിൽ നിന്ന് വെടിവെപ്പിനുപയോഗിച്ച തോക്കും കണ്ടെടുത്തു. മരിച്ചവരുടെയും പ്രതിയെയും പറ്റിയുള്ള വിശദംശങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല. പ്രതിയെ നിയമനടപടികൾക്കായി പ്രൊസിക്യുഷന് കൈമാറി.
പ്രതിയെ അറസ്റ്റ് ചെയ്തതിന് പുറമെ സംഭവത്തിൽ ഉപയോഗിച്ച തോക്ക് പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു. പൊലീസിന് വെടിവയ്പ് വിവരം ലഭിച്ചതോടെ വകുപ്പുതല പരിശോധനാ സംഘങ്ങൾ 5 മിനിറ്റിനുള്ളിൽ സംഭവ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇടുങ്ങിയ വഴിയിലൂടെ വാഹനമെടുത്തു കടന്നുപോകുന്നതിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് വെടിവയ്പിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ വന്ന പ്രതി തോക്ക് എടുത്ത് മൂന്ന് സ്ത്രീകളെ വെടിവയ്ക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ 3 പേരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. പ്രതിയെ അറസ്റ്റു ചെയ്തതായി പൊലീസ് വ്യക്തമാക്കി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. മരിച്ചവരെക്കുറിച്ചോ പ്രതിയെക്കുറിച്ചോ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.