റിയാദ്: കഴിഞ്ഞ ദിവസം നടന്ന ഇറാൻ മിസൈൽ ആക്രമണത്തി ഇന്ത്യക്കാരൻ മരിച്ചെന്ന് വാർത്ത നിഷേധിച്ച് റിയാദിലെ ഇന്ത്യൻ എംബസി. മിസൈൽ തകർന്ന് വീണ് ഇന്ത്യനക്കാരൻ ഉൾപ്പെടെ രണ്ട പേർ മരണപ്പെട്ടെന്നും 12 പേർക്ക് പെരിക്കേറ്റുമെന്നുമായിരുന്നു സഊദി അറേബ്യാ ഔദ്യോഗികമായി അറിയിച്ചിരുന്നത്. എന്നാൽ, സഊദി അറേബ്യയിൽ നടന്ന ബോംബാക്രമണത്തിൽ ഒരു ഇന്ത്യക്കാരനും കൊല്ലപ്പെട്ടിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി. ഈ വിഷയത്തിൽ ബന്ധപ്പെട്ട സഊദി അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു.
അൽ ഖർജ് നഗരത്തിലെ സംഭവത്തിൽ കൊല്ലപ്പെട്ട രണ്ട് വ്യക്തികളിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശി പൗരനും ഉൾപ്പെട്ടിട്ടുണ്ടെന്ന് സഊദി അധികൃതർ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ, ഇന്നലെ വൈകുന്നേരം അൽ ഖർജിൽ നടന്ന ദൗർഭാഗ്യകരമായ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും മരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്,” റിയാദിലെ ഇന്ത്യൻ എംബസി X-ലെ ഒരു പോസ്റ്റിൽ പറഞ്ഞു. കൗൺസിലർ (സിഡബ്ല്യു) വൈ. സാബിർ ഇന്നലെ രാത്രി അൽ ഖർജിൽ സന്ദർശനം നടത്തുകയും ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ ഉൾപ്പെട്ട പരിക്കേറ്റ ഇന്ത്യൻ പൗരനെ കാണുകയും ചെയ്തു. അദ്ദേഹം ഇപ്പോൾ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്, X പോസ്റ്റിൽ വിശദീകരിച്ചു.
അൽ-ഖർജ് ഗവർണറേറ്റിലെ ഒരു മെയിന്റനൻസ് ആൻഡ് ക്ലീനിംഗ് കമ്പനിയുടെ ഒരു റെസിഡൻഷ്യൽ സ്ഥലത്ത് ഒരു സൈനിക പ്രൊജക്റ്റൈൽ വീണതിനെത്തുടർന്ന് സഊദി സിവിൽ ഡിഫൻസും പ്രതിരോധ മന്ത്രാലയവും വിശദീകരണം പുറത്ത് വിട്ടിരുന്നു. സംഭവത്തിൽ ഒരു ഇന്ത്യക്കാരും ഒരു ബംഗ്ലാദേശി പൗരനും കൊല്ലപ്പെടുകയും 12 ബംഗ്ലാദേശി നിവാസികൾക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും കൂടാതെ, നാശനഷ്ടങ്ങളും ഉണ്ടായി എന്നും അധികൃതർ കൂട്ടിച്ചേർത്തു.
സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടുന്ന ശ്രമങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് സഊദി വക്താവ് പ്രസ്താവിച്ചു. അത്തരം കേസുകളിൽ അംഗീകൃത നടപടിക്രമങ്ങൾ നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ എംബസി തങ്ങളുടെ പൗരന്മാർക്ക് ജാഗ്രത നിർദേഹം പുറത്തപ്പെടുവിച്ചിട്ടുണ്ട്. മേഖലയിലും സഊദി അറേബ്യയിലും നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത്, നിലവിൽ സഊദി അറേബ്യയിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും സഊദി അധികൃതർ നൽകുന്ന ഉപദേശങ്ങൾ ആത്മാർത്ഥമായി പാലിക്കണമെന്നും ഇന്ത്യൻ പൗരന്മാരോട് എംബസി ആവശ്യപ്പെട്ടു.
അതേസമയം, യുഎസ്, ഇസ്‌റാഈലി ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ സഊദി അറേബ്യയിൽ ആക്രമണം ശക്തമാക്കിയതോടെ എംബസി ജീവനക്കാരോട് സഊദി അറേബ്യ വിട്ടുപോകാൻ ഉത്തരവിട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഞായറാഴ്ച പറഞ്ഞു. സുരക്ഷാ അപകടസാധ്യതകൾ കാരണം അടിയന്തരമല്ലാത്ത യുഎസ് സർക്കാർ ജീവനക്കാരും യുഎസ് സർക്കാർ ജീവനക്കാരുടെ കുടുംബാംഗങ്ങളും സഊദി അറേബ്യ വിടണമെന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ടമെന്റ് അറിയിച്ചത്.





