ഇന്ത്യ-പാകിസ്ഥാൻ വെടിനിർത്തൽ ധാരണയെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്നും അറിയിച്ചു. എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റിൽ, ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വത്തെ അഭിനന്ദിക്കുകയും, നിരവധി ജീവനുകൾ രക്ഷിക്കപ്പെട്ടതായി സൂചിപ്പിക്കുകയും ചെയ്തു.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
“ഇന്ത്യയുടെയും പാകിസ്ഥാന്റെയും നേതൃത്വം ശക്തിയും ജ്ഞാനവും ഉപയോഗിച്ച് ആക്രമണങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. നിരവധി നിരപരാധികളുടെ ജീവൻ രക്ഷിക്കപ്പെട്ടു,” ട്രംപ് കുറിച്ചു.
കശ്മീർ പ്രശ്നത്തിന് “നൂറ്റാണ്ടുകളായി” പരിഹാരം കാണാൻ കഴിയാത്ത സാഹചര്യത്തിൽ, ഇരു രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, ഇരു രാജ്യങ്ങളുമായുള്ള വ്യാപാരം വർധിപ്പിക്കുമെന്നും ട്രംപ് വ്യക്തമാക്കി. “ഞാൻ ഇരു മഹത്തായ രാഷ്ട്രങ്ങളുമായും സഹകരിച്ച്, ‘നൂറ്റാണ്ടുകളായുള്ള’ കശ്മീർ പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കും. ട്രംപിന്റെ പോസ്റ്റിൽ വ്യക്തമാക്കി.