ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ജീവനക്കാരി അറസ്റ്റിൽ

0
1498

ആലപ്പുഴ: തത്തംപള്ളി സഹൃദയ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലിനോക്കി വരവെ 80 ലക്ഷത്തോളം രൂപ തട്ടിയെടുത്ത ആലപ്പുഴ തത്തംപള്ളി കുളക്കാടുവീട്ടിൽ കെ.സി.ദീപമോളെ (44) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

ആശുപത്രിയിലെത്തുന്ന രോഗികളിൽ നിന്നും ബിൽ പ്രകാരമുള്ള തുക കൈപ്പറ്റിയശേഷം ചികിത്സയിൽ ഇളവ് നൽകിയതായി കാണിച്ചുള്ള കൃത്രിമ രേഖയുണ്ടാക്കി ആശുപത്രി അധികൃതരെ കാണിച്ചായിരുന്നു പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. ആലപ്പുഴ നോർത്ത് എസ്.ഐ ജേക്കബ് , എസ്.ഐ ദേവിക, എ.എസ്.ഐ ജയസുധ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.