റിയാദ്: സഊദിയിലെ വിദ്യാഭ്യാസ അപ്ഡേറ്റുകൾ മലയാളികളിലേക്കും മറ്റുള്ളവരിലേക്കും എത്തിക്കുന്നതിനായി മലയാളി വിദ്യാർഥി നടത്തുന്ന ശ്രമം ശ്രദ്ധേയമാകുന്നു. ജിദ്ദ ഇന്റനാഷണൽ ഇന്ത്യൻ സ്കൂൾ മുൻ വിദ്യാർത്ഥിയും നിലവിൽ അറബ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിയുമായ റിസ്‌വിൻ അനസ് ആണ് ഈ ഉദ്യമത്തിന് പിന്നിൽ. ‘റിസ്‌വിൻസ് എഡ്യൂക്കേഷൻ ഡസ്ക്‘ എന്ന വാട്സ്ആപ്പ് ചാനൽ തുടങ്ങിയാണ് വിദ്യാർത്ഥികൾക്കും അതുമായി വിവരങ്ങൾ തേടുന്നവർക്കും ആവശ്യവും ഉപകാരവുമുള്ള, സഊദിയിലെ യൂണിവേഴ്സിറ്റികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിവരങ്ങൾ അപ്പപ്പോൾ പങ്ക് വെക്കുന്നത്.
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
ലോകമെമ്പാടുമുള്ള വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും രക്ഷിതാക്കൾക്കും അധ്യാപിക അധ്യാപകന്മാർക്കും ഏറെ ഉപകാരമാക്കുകയാണ് ഈ ഉദ്യമം. സഊദി അറേബ്യയിലെ എജുക്കേഷൻ സംബന്ധമായ അപ്ഡേറ്റുകളും യൂണിവേഴ്സിറ്റി അപ്ഡേറ്റുകളും മാത്രമാണ് ചാനലിലൂടെ അനൗൺസ് ചെയ്യുന്നത്. യൂണിവേഴ്‌സിറ്റി പഠനത്തിടക്ക് ലഭിക്കുന്ന ഒഴിവു സമയം ഉപയോഗപ്പെടുത്തിയാണ് കൃത്യമായ അപ്ഡേറ്റുകൾ നൽകിവരുന്നത്.
എന്നാൽ, എജുക്കേഷണൽ കൺസൾട്ടന്റോ – എജുക്കേഷൻ ഏജൻസിയോ അല്ലെന്ന് ചാനലിൽ റിസ്‌വിൻ അനസ് തന്നെ വ്യക്തമാക്കുന്നുണ്ട്. ഒരേസമയം നിങ്ങൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും അപ്ഡേറ്റുകൾ ലഭിക്കുന്നതാണ്. ചാനൽ ഫോളോ ചെയ്യാൻ താഴെയുള്ള ലിങ്കിൽ കയറാവുന്നതാണ്
https://whatsapp.com/channel/0029VbALc7u9Gv7VhRzSSM18
വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക
വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക