Tuesday, 13 May - 2025

ഇത് പൊരുതിനേടിയ വിജയം; ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അസുഖം പിടിപെട്ട ഹര്‍ഷക്ക് എസ് എസ് എല്‍ സി ഫുള്‍ എ പ്ലസ്

ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അസുഖം… രക്തമൂലകോശം മാറ്റിവെയ്ക്കലി(Blood stem Cell Transplant)നായി ബ്ലഡ് സാമ്പിളുകള്‍ ശേഖരിക്കുന്നതിന് സംസ്ഥാനത്തുടനീളം ക്യാമ്പുകൾ… ഓണ്‍ലൈനിലൂടെ വിവിധ രാജ്യങ്ങളിലായി ആയിരക്കണക്കിന് സാമ്പിളുകള്‍ പരിശോധന… ഒന്നും മാച്ചാകാതെ വന്നപ്പോഴുള്ള നിരാശ… ഒടുവിൽ പൂര്‍ണമായും മാച്ച് ആയില്ലെങ്കിലും 11 വയസുള്ള ഇളയ സഹോദരിയില്‍ നിന്നും രക്തമൂലകോശം സ്വീകരിച്ചു…

രണ്ട് വര്‍ഷം പോരാടി… കിംസ്, അമൃത, ചെന്നൈ അപ്പോളോ തുടങ്ങിയ ആശുപത്രികളിൽ ചികിത്സ… ശരീരത്തിലെ ചർമം ആകമാനം ഇളകി പോകുക, ഇന്‍ഫെക്ഷന്‍… പൂർണ വിശ്രമം…. ഏകദേശം 80 ലക്ഷത്തോളം ചിലവ്.. ഒടുവിൽ ഇതാ നമ്മുടെ ഹർഷ മോൾ എസ് എസ് എൽ സിയിൽ ഫുൾ എ പ്ലസ് നേടിയിരിക്കുന്നു. നഗരൂര്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ഹരികുമാറിന്റെ മകളാണ് ഹര്‍ഷ. ഒരായുസ്സിലെ വേദന മുഴുവൻ ആ കുഞ്ഞുമോൾ തിന്നുതീർത്തു.

കഴിഞ്ഞ മൂന്ന് മാസം കൊണ്ട് ഭാഗികമായി ഹര്‍ഷ മോള്‍ക്ക് അസുഖം ഭേദമയി… വെറും മൂന്ന് മാസത്തെ ഓണ്‍ലൈന്‍ പഠനത്തിലാണ് ഫുൾ എ പ്ലസ് നേട്ടം. പരീക്ഷയ്ക്ക് ഒഴികെ ഒരു ദിവസം പോലും സ്‌കൂളില്‍ പോകാൻ കഴിഞ്ഞില്ല…. എക്‌സാം എഴുതുവാന്‍ സ്ക്രൈബിനെ ആശ്രയിക്കാം എന്നിരിക്കെ അതും വേണ്ടെന്ന് വെച്ചാണ് എല്ലാ പരീക്ഷകളും സ്വന്തമായി എഴുതിയത്. അതിനെല്ലാം ഫലം കണ്ടുവെന്നുമുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ് ഇപ്പോൾ.

ദിനേശ് ബാബു സമസ്യ ഉണ്ണി എന്ന ഫേസ്ബുക്ക് ഉപയോക്താവാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. കേരള പൊലീസ് ഓഫീസ് അസോസിയേഷൻ നേതാവ് ജ്യോതിഷ് കുമാർ ഈ പോസ്റ്റ് പങ്കുവെച്ചതോടെയാണ് ജനശ്രദ്ധയാകർഷിച്ചത്. പോസ്റ്റ് താഴെ വായിക്കാം:

Most Popular

error: